മണ്ണാർക്കാട് : കരിമ്പ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനി അന്തരിച്ചു. മണ്ണാർക്കാട് ചേറുംകുളം താഴത്ത് വീട്ടിൽ മണികണ്ഠൻ്റെ മകൾ അഖിന(16)യാണ് മരിച്ചത്. ഇന്ന് രാവിലെ പെരിന്തൽമണ്ണ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ വീട്ടിനുള്ളിൽ ഷാളിൽ തൂങ്ങി നിൽക്കുന്നത് കണ്ട അഖിനയെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് വട്ടമ്പലം സ്വകാര്യാശുപത്രിയിലും. തുടർന്ന് വിദഗ്ദ്ധ ചികിത്സക്കായി പെരിന്തൽമണ്ണ സ്വകാര്യാശുപത്രിയിലേക്കും കൊണ്ടു പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അമ്മ: പുഷ്പ, സഹോദരി അനഘ.