കലുങ്കിനുള്ള കുഴിക്കു സമീപം ബൈക്ക് മറിഞ്ഞ് അപകടം; യാത്രക്കാരന് പരിക്ക്

കോങ്ങാട്: പെരിങ്ങോടിന് സമീപം റോഡിലെ കലുങ്കിനായി കുഴിച്ച കുഴിയുടെ സമീപം മോട്ടോർ സൈക്കിൾ അപകടത്തിൽപ്പെട്ട് യാത്രക്കാരന് പരിക്കേറ്റു. കോങ്ങാട് ഹോമിയോ ആശുപത്രി ഉദ്യോഗസ്ഥൻ പെരിങ്ങോട് പുന്നംകുളം പരേതനായ കുട്ടപ്പയുടെ മകൻ അനിൽകുമാറിനാണ്‌ (40) പരിക്കേറ്റത്.

വെള്ളിയാഴ്ച രാത്രി പത്തുമണിയോടെയാണ് അപകടം. കടമ്പഴിപ്പുറത്തുനിന്നും വരികയായിരുന്ന അനിൽകുമാർ കൾവർട്ടിനായി എടുത്ത കുഴിയുടെ മുമ്പിലെത്തിയപ്പോൾ വാഹനം നിയന്ത്രണം വിട്ട് തെറിച്ചുവീണതാണെന്ന്‌ കരുതുന്നു. വാഹനം കുഴിയിലേക്ക് വീണു. പരിക്കേറ്റ അനിലിനെ പെരിന്തൽമണ്ണയിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കലുങ്ക് നിർമാണത്തിനായി റോഡിന്റെ പകുതിഭാഗം കുഴിച്ചെടുത്തിടത്ത് പ്രത്യേകിച്ച് തടസ്സങ്ങളൊന്നും വെക്കാത്തതാണ് അപകട കാരണമെന്ന് നാട്ടുകാർ പറഞ്ഞു. ചെറിയ മുന്നറിയിപ്പ് ബോർഡും ചുറ്റുപാടും കെട്ടിയ റിബ്ബണും രാത്രി വാഹനയാത്രക്കാരുടെ ശ്രദ്ധയിൽപ്പെടുന്ന വിധത്തിലല്ലെന്നും നാട്ടുകാർ ആരോപിച്ചു.
Previous Post Next Post

نموذج الاتصال