ദേശീയപാതയിൽ അപകടം : ഡിവൈഡർ മറികടന്ന കാർ രണ്ട്‌ വാഹനങ്ങളിലിടിച്ചു

പാലക്കാട്: ഓടിക്കൊണ്ടിരിക്കേ ടയർ പഞ്ചറായി നിയന്ത്രണം വിട്ട കാർ ദേശീയപാതയിൽ മറിഞ്ഞു. ഇതിനിടെ ബൈക്കിലും വാനിലും ഇടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രികനായ വടവന്നൂർ സ്വദേശി ബൈജു (28), കാർ യാത്രക്കാരനായ തൃശ്ശൂർ സ്വദേശി അൻവർ (28) എന്നിവർക്കാണ് പരിക്കേറ്റത്.

ചന്ദ്രനഗർ പിരിവുശാലയിൽ ചൊവ്വാഴ്ച വൈകീട്ട് 3.45-ഓടെയായിരുന്നു അപകടം. പാലക്കാട് ഭാഗത്തേക്ക് വരികയായിരുന്ന കാർ ടയർ പഞ്ചറായതോടെ നിയന്ത്രണം വിട്ട് റോഡ് ഡിവൈഡറിനുമുകളിലൂടെ എതിർദിശയിലെ പാതയിലേക്ക് മറിയുകയായിരുന്നു. കോയമ്പത്തൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക്, വാൻ എന്നീ വാഹനങ്ങളിലും മറിഞ്ഞ കാർ ഇടിച്ചു. പരിക്കേറ്റവരെ കസബ പോലീസെത്തി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Previous Post Next Post

نموذج الاتصال