മണ്ണാർക്കാട്: കോഴിക്കോട് - പാലക്കാട് ദേശീയപാത നൊട്ടമലയിൽ ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ഇന്ന് ഉച്ചയോടെയാണ് സംഭവം മണ്ണാർക്കാട് നിന്ന് നൊട്ടമലയിലെ വീട്ടിലേക്ക് പോകുകയായിരുന്ന ബൈക്ക് യാത്രികൻ എതിരെ വന്ന പിക്കപ്പിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നൊട്ടമല കനാലിന് സമീപം താമസിക്കുന്ന അഖിൽഷാദ് (മുന്ന) സംഭവസ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടു.