മാതൃകയായി ഹോം ഗാർഡ്

മണ്ണാർക്കാട്: കളഞ്ഞു കിട്ടിയ പേഴ്സ് അതിന്റെ ഉടമസ്ഥനെ തേടിപ്പിടിച്ച് കൈമാറിയ കോടതിപ്പടിയിലെ ഹോംഗാർഡിനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് സഹപ്രവർത്തകരും, നാട്ടുകാരും. ഇതിന് പുറമേ വയസ്സായവരെ റോഡ് ക്രോസ്സ് ചെയ്യാനും, റോഡിലെ ഗതാഗത തടസ്സങ്ങൾ ഒഴിവാക്കാനുമെല്ലാം പ്രയത്നിക്കുന്ന പ്രഭാകരൻ ഏവരുടേയും പ്രിയപ്പെട്ട ഹോംഗാർഡാണ്

മണ്ണാർക്കാട്ടെ ഹോംഗാർഡായ പ്രഭാകരനാണ് ഇന്നലെ ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് പോകുന്ന വഴി പേഴ്സ് കളഞ്ഞു കിട്ടുന്നത്. ഉടനെ അതിന്റെ ഉടമസ്ഥനെ പെട്ടെന്ന് തന്നെ കണ്ടെത്താനുള്ള പരിശ്രമത്തിലായിരുന്നു പ്രഭാകരൻ, പേഴ്സിൽ നിന്ന് കിട്ടിയ ഫോൺ നംബറിൽ വിളിച്ച് അതിന്റെ ഉടമസ്ഥന് പേഴ്സ് തന്റെ കൈയ്യിൽ ഭദ്രമായിട്ടുണ്ടെന്നും വിഷമിക്കേണ്ടതില്ല എന്ന് സമാശ്വസിപ്പിക്കുകയും, ഇന്ന് രാവിലെ  പേഴ്‌സ് ഉടമസ്ഥന് നേരിട്ട് ഏൽപ്പിക്കുകയായിരുന്നു. കൈമാറൽ ചടങ്ങിന് സാക്ഷിയായി മറ്റൊരു ഹോം ഗാർഡ് ശശികുമാറും ഉണ്ടായിരുന്നു
Previous Post Next Post

نموذج الاتصال