കാഞ്ഞിരപ്പുഴ ഉദ്യാനം; കുട്ടികളുടെ പാർക്ക് നവീകരിക്കും

മണ്ണാർക്കാട്: കോങ്ങാട് എം എൽ എ  കെ.ശാന്തകുമാരി  അധ്യക്ഷതയിൽ ചേർന്ന ബന്ധപ്പെട്ടവരുടെ യോഗത്തിൽ കാഞ്ഞിരപ്പുഴ ഉദ്യാനത്തിലെ കുട്ടികളുടെ പാർക്ക് നവീകരിക്കാനും, മുൻവശത്തെ പാർക്കിങ് വിപുലപ്പെടുത്താനും പ്രവേശന കവാടത്തിന്റെ ഭാഗത്തു നിന്ന് ഡാമിനു മുകളിലേക്കു കയറാൻ താൽക്കാലിക വഴി ഏർപ്പെടുത്താനും തീരുമാനിച്ചു. ഇറിഗേഷന്റെ ഐബി പൊതുജനങ്ങൾക്കു കൂടി ഉപകാരപ്രദമാകുന്ന വിധത്തിൽ വാടകയ്ക്ക് നൽകും, അനാവശ്യമായ കെട്ടിടങ്ങൾ പൊളിച്ചു നീക്കും. അവധി ദിവസങ്ങളിൽ പൊലീസ് സഹായം ആവശ്യപ്പെടും. 

കോങ്ങാട് എം എൽ എ  കെ.ശാന്തകുമാരി  അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കാഞ്ഞിരപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സതി രാമരാജൻ, തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്റ് ഒ.നാരായണൻകുട്ടി, കാഞ്ഞിരപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിദ്ദീഖ് ചേപ്പോടൻ, കെ.പ്രദീപ്, എക്സിക്യൂട്ടീവ് എൻജിനീയർ ലവിൻസ് ബാബു, അസി.എക്സിക്യൂട്ടീവ് എൻജിനീയർ കെ.മുഹമ്മദ് ബഷീർ, കെ.കെ.രാജൻ, കെ. ദിലീപ്കുമാർ എന്നിവർ പങ്കെടുത്തു.
Previous Post Next Post

نموذج الاتصال