പ്രണയത്തിന്റെ പേരിൽ യുവാവിന് ക്രൂര മർദനം; നില ഗുരുതരം

പാലക്കാട്:  സാമ്പത്തികമായി ഉയർന്ന നിലയിലുള്ള പെൺകുട്ടിയെ പ്രണയിച്ചെന്ന കാരണം പറഞ്ഞ് 18-കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതായി പരാതി. പാലക്കാട് മുണ്ടൂർ സ്വദേശി അഫ്‌സലിനെയാണ് നാലംഗ സംഘം തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് വഴിയിൽ ഉപേക്ഷിച്ചത്. ഗുരുതരമായി പരിക്കേറ്റ അഫ്‌സൽ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്.

ഡിസംബർ പതിനഞ്ചിന് മണ്ണാർക്കാട് ബസ് സ്റ്റാൻഡിൽ നിന്നാണ് പതിനെട്ടുകാരനെ നാലംഗ സംഘം കാറിൽ തട്ടിക്കൊണ്ടുപോയത്. അട്ടപ്പാടി വരെ ക്രൂരമായി മർദ്ദിച്ചു. ബോധം നഷ്ടമായപ്പോൾ മരിച്ചെന്ന് കരുതി അക്രമികൾ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.

പരാതി നൽകാൻ പൊലീസ് സ്റ്റേഷനിൽ പോയപ്പോൾ അക്രമികളുടെ ബന്ധുക്കൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അഫ്‌സലിന്റെ മാതാവ് പറഞ്ഞു.
Previous Post Next Post

نموذج الاتصال