ഡോ. പ്രഭുദാസിന് സ്ഥലംമാറ്റം


പാലക്കാട്:  അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസിനെ സ്ഥലം മാറ്റി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്കാണ് സ്ഥലംമാറ്റിയത്.  ഭരണ സൗകര്യാർത്ഥമാണ് നടപടിയെന്ന് ആരോഗ്യ സെക്രട്ടറി പറഞ്ഞു.

പട്ടാമ്പി താലൂക്ക് ആശൂപത്രി സൂപ്രണ്ട് മുഹമ്മദ് അബ്ദുൾ റഹ്മാനാണ് കോട്ടത്തറ ആശുപത്രിയുടെ ചുമതല നൽകിയിരിക്കുന്നത്.

പ്രഭുദാസ് ആരോഗ്യ മന്ത്രിയുടെ അട്ടപ്പാടി മിന്നൽ സന്ദർശനത്തിന്  എതിരായി പരസ്യ പ്രസ്താവന നടത്തിയിരുന്നു.  കോട്ടത്തറ ആശുപത്രിയുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണങ്ങളും സ്ഥലം മാറ്റത്തിന് കാരണമായിട്ടുണ്ടെന്നാണ് സൂചന
Previous Post Next Post

نموذج الاتصال