അട്ടപ്പാടി: പട്ടിമാളത്ത് ബൈക്ക് യാത്രക്കാരനായ യുവാവിന് നേരെ പുലിയുടെ അപ്രതീക്ഷിത ആക്രമണം. കുലുക്കൂർ സ്വദേശി കറുപ്പുസ്വാമി (28) പുലിയുടെ മുൻപിൽ നിന്ന് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. പട്ടിമാളം നരസിമുക്ക് റോഡിൽ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. പട്ടിമാളത്തെ പഞ്ചായത്ത് വഴിയിലെ വളവിലുള്ള ഉയർന്ന തിട്ടയിൽ നിന്നും പുലി ചാടുകയായിരുന്നെന്ന് യുവാവ് പറഞ്ഞു. യുവാവിന്‍റെ തലയിലുണ്ടായിരുന്ന ഹെൽമെറ്റിൽ പുലിയുടെ പിൻകാലുകൾ തട്ടിയെങ്കിലും യുവാവ് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. വിശദമായ അന്വേഷണം നടത്തിയാലേ ആക്രമിച്ചത് പുലിയാണെന്ന് സ്ഥിരീകരിക്കാനാവുവെന്ന് പുതൂർ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസർ കെ മനോജ് പറഞ്ഞു.
അട്ടപ്പാടിയിൽ ബൈക്ക് യാത്രികൻ പുലിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്
byഅഡ്മിൻ
-
0