കാഞ്ഞിരപ്പുഴ ചെക്ക് ഡാമിന് സമീപം പുതിയ ഉദ്യാനം വരുന്നു


മണ്ണാർക്കാട് : കാഞ്ഞിരപ്പുഴ ഉദ്യാനത്തോട് ചേർന്ന് പുതിയ ഉദ്യാനം വരുന്നു. ചെക്ക്ഡാം നവീകരണത്തിന്റെ ഭാഗമായി ചെക് ഡാമിനോട് ചേർന്നാണ് പുതിയ ഉദ്യാനം നിർമ്മിക്കുന്നത്. ഇതിനായി ലോക ബാങ്കിന്റെ സഹായത്തോട് മൂന്ന് കോടി രൂപയാണ് അനുവദിച്ചിട്ടുള്ളതെന്ന് അധികൃതർ അറിയിച്ചു.

ചെക്ക്ഡാം നവീകരണം ജനുവരിയിൽ ആരംഭിക്കാനുള്ള ടെണ്ടർ നടപടികൾ പൂർത്തീകരിച്ചിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. കാഞ്ഞിരപ്പുഴ ഉദ്യാന നവീകരണത്തിന് 15 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.

ഉദ്യാനത്തിനു മുമ്പിൽ സ്റ്റാളുകൾ അനുവദിക്കുന്നതിനും കൂടുതൽ ടൂറിസം സാധ്യതയുള്ള സാഹസിക സൈക്കിളിംങ്ങ്, റോപ്പ് വേ , മറ്റ് ടൂറിസം തുടങ്ങിയവ പ്രയോജനപ്പെടുത്തി മന്ത്രി തലത്തിൽ ചർച്ച നടത്തി നടപടികൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ഡാമും, ഉദ്യാനവും അലങ്കാര ബൾബുകളിട്ട് മോടി കൂട്ടുന്ന നടപടി അടുത്ത ആഴ്ച ആരംഭിക്കും.

ചരിത്രത്തിലാദ്യമായി ഉദ്യാനത്തിലെ കാന്റീൻ 9,26,000 രൂപക്കാണ് മൂന്ന് കൊല്ലത്തേക്ക് കരാർ നൽകിയത് . ഇതിന്റെ പ്രവർത്തനം നാളെ ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു. ബസ്സ് പാർക്കിംങ്ങ് സൗകര്യം, ചെക്ക്ഡാം നവീകരണം മറ്റ് നവീകരണ പ്രവർത്തനങ്ങൾ തുടങ്ങിയവ ജനുവരിയിൽ ആരംഭിക്കുമെന്നും ഇതിന്റെ ടെണ്ടർ നടപടികൾ പൂർത്തിയായതായും അധികൃതർ പറഞ്ഞു.

വാർത്ത കടപ്പാട്
Previous Post Next Post

نموذج الاتصال