ശ്രീകൃഷ്ണപുരത്ത് സിനിമാ താരത്തിന്റെ കാർ അപകടത്തിൽപ്പെട്ടു; അഞ്ചുപേർക്ക് പരിക്ക്

movie-star-car-involved-in-accident-at-srikrishnapuram
ശ്രീകൃഷ്ണപുരം : സിനിമ താരം സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട് അഞ്ചുപേർക്ക് പരിക്കേറ്റു. സിനിമ-സീരിയൽ താരം തനിമ (14) സഞ്ചരിച്ചിരുന്ന കാറാണ് ശ്രീകൃഷ്ണപുരത്ത് അപകടത്തിൽപ്പെട്ടത്. കാർ റോഡരികിലെ മതിലിലിടിച്ചാണ് അപകടമുണ്ടായത്.

അപകടത്തിൽ തനിമക്കും കൂടെ യാത്ര ചെയ്തിരുന്ന രമ (55), ബിന്ദു (47), മീനാക്ഷി (38), പ്രദീപ്കുമാർ (48) എന്നിവർക്കുമാണ് പരിക്കേറ്റത്. അഞ്ചുപേരെയും മണ്ണാർക്കാട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ മീനാക്ഷി, പ്രദീപ് കുമാർ എന്നിവരുടെ പരിക്ക് സരമുള്ളതാണ്. തനിമ അപകടനില തരണം ചെയ്തതായാണ് വിവരം.

Also Read: തത്തേങ്ങലത്ത് വീണ്ടും പുലി; പടക്കംപൊട്ടിച്ചതോടെ റോഡിനോടു ചേർന്നുള്ള കുറ്റിക്കാട്ടിൽനിന്ന് പുലി ഇറങ്ങിയോടി

ചൊവ്വാഴ്ച പുലർച്ചെ മണ്ണാർക്കാട്ടുനിന്ന്‌ ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് കാർ അപകടത്തിൽപ്പെട്ടത്. ശ്രീകൃഷ്ണപുരം പഞ്ചായത്ത് കല്യാണമണ്ഡപത്തിന് സമീപത്ത് വെച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു. കരിമ്പുഴ ട്രോമാകെയർ വൊളന്റിയർമാർ എത്തിയാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ചത്. തിരുവനന്തപുരം, കൊല്ലം, കൊട്ടാരക്കര എന്നീ പ്രദേശങ്ങളിലുള്ളവരാണ് അപകടത്തിൽപ്പെട്ടത്.

Previous Post Next Post

نموذج الاتصال