മണ്ണാർക്കാടിന്റെ സമഗ്ര വികസനത്തിനായി പുതിയ നിർദേശങ്ങൾ സമർപ്പിച്ചു

മണ്ണാർക്കാട് അസംബ്ലി നിയോജക മണ്ഡലത്തിന്റെ ഇനിയുള്ള സമഗ്ര വികസനത്തിനായി പുതിയ നിർദേശങ്ങൾ സർക്കാർ മുൻപാകെ സമർപ്പിച്ചതായി മണ്ണാർക്കാട് എം എൽ എ എൻ. ഷംസുദ്ദീൻ അറിയിച്ചു.  അടുത്ത സാമ്പത്തിക വർഷത്തിലേക്കുള്ള 20 നിർദേശങ്ങൾ സമർപ്പിക്കാൻ ധനകാര്യ വകുപ്പ് ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനുതകുന്ന    20 ഇന വികസന പദ്ധതികൾ എം എൽ എ സമർപ്പിച്ചത്. റോഡുകൾ, പാലങ്ങൾ, ഉൾപ്പെടെ പശ്ചാത്തല വികസന സൗകര്യവും, തൊഴിലവസരങ്ങൾ ലഭിക്കുന്ന സൈബർ പാർക്കുകൾ, സാങ്കേതിക വിദ്യാഭ്യാസം നൽകുന്നതിനുള്ള പദ്ധതികൾ, കുടിവെള്ള പദ്ധതികൾ, വന്യജീവി ശല്യത്തിൽ നിന്ന് കർഷകരെയും സമീപ വാസികളെയും സംരക്ഷിക്കുന്നതിനുള്ള പദ്ധതികൾ, കായിക മേഖലയുടെ പ്രോത്സാഹനം,ആദിവാസി പിന്നോക്ക മേഖലയുടെ ശാക്തീകരണം, തുടങ്ങിയ എല്ലാ ഘടകങ്ങളെയും കോർത്തിണക്കിക്കൊണ്ടുള്ള 20 പദ്ധതികളാണ് സമർപ്പിച്ചിട്ടുള്ളത്.  ഈ പദ്ധതി രേഖ അടിസ്ഥാനമാക്കിയായിരിക്കും ഈ കാലയളവിലെ വികസന പ്രവർത്തനങ്ങളെന്ന് എൻ. ഷംസുദ്ദീൻ എം എൽ എ പറഞ്ഞു. മണ്ഡലത്തിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന   മറ്റു വികസന പദ്ധതികൾ സമയ ബന്ധിതമായി പൂർത്തീകരിക്കുമെന്നും അതിനു പുറമേയാണ് ഈ പദ്ധതികളെന്നും എം എൽ എ വ്യക്തമാക്കി. 

സമർപ്പിച്ച പദ്ധതി നിർദേശങ്ങൾ 
Previous Post Next Post

نموذج الاتصال