പാലക്കാട് ജില്ലയുടെ ഇൻഫ്രാസ്ട്രക്ച്ചർ കോ-ഓർഡിനേഷൻ യോഗം (ഡി ഐ സി സി ) ഇന്ന് ചേർന്നു. ഭൂരിഭാഗം ഉദ്യോഗസ്ഥരും നല്ല തയ്യാറെടുപ്പോടെയാണ് യോഗത്തിൽ പങ്കെടുത്തത്. അവരെ മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രത്യേകമായി അഭിനന്ദിച്ചു. ജില്ലാ കളക്ടർ മൃണ്‍മയി ജോഷിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്
അട്ടപ്പാടി റോഡിന്‍റെ നവീകരണം വേഗത്തിലാക്കുവാന്‍ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുള്ളതായി മന്ത്രി പി. എ. മുഹമ്മദ് റിയാസ് അറിയിച്ചു
എംഇഎസ് കോളേജ് - പയ്യനടം റോഡ്, മണ്ണാര്‍ക്കാട് - ചിന്നത്തടാകം റോഡ്, കോങ്ങാട് - മണ്ണാര്‍ക്കാട് - ടിപ്പുസുല്‍ത്താന്‍ റോഡ്, ചിറക്കല്‍പ്പടി - കാഞ്ഞിരപ്പുഴ റോഡ്, ഒറ്റപ്പാലം - പെരിന്തല്‍മണ്ണ റോഡ് എന്നിവയുടെ പ്രവൃത്തിയിലുണ്ടായ അനാസ്ഥ യോഗം ചര്‍ച്ച ചെയ്തു. ഇത് പരിശോധിച്ച് പരിഹരിക്കുവാന്‍ പാലക്കാട് ജില്ലയുടെ ചുമതലയുള്ള നോഡല്‍ ഓഫീസറെയും ജില്ലാ കളക്ടറെയും ചുമതലപ്പെടുത്തി.
കഴിഞ്ഞ നാല് മാസങ്ങള്‍ക്ക് മുന്‍പ് തുടക്കം കുറിച്ച ഡിഐസിസി സംവിധാനം വളരെ ഫലപ്രദമാണെന്നതിന്‍റെ ഉദാഹരണമായിരുന്നു പാലക്കാട്ടെ യോഗമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് വിലയിരുത്തി. പൊതുമരാമത്ത് പ്രവൃത്തികളില്‍ വേഗതയില്ലാത്ത സ്ഥിതി എംഎല്‍എമാര്‍ ചൂണ്ടിക്കാണിച്ചു. ഇത് പരിഹരിക്കുവാന്‍ ആവശ്യമായ തീരുമാനം ഇന്ന് കൈക്കൊണ്ടു.
പാലക്കാട് മെഡിക്കൽ കോളേജിന്‍റെയും ശ്രീകൃഷ്ണപുരം എൻജിനീയറിങ് കോളേജിന്‍റെയും നിർമാണ പുരോഗതി മന്ത്രി തലത്തില്‍ റിവ്യൂ ചെയ്യുവാന്‍ തീരുമാനിച്ചു. മറ്റ് വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചര്‍ച്ച ചെയ്തു. കളക്ടറുടെ നേതൃത്വത്തില്‍ ഓരോ വിഷയത്തിലും സമയബന്ധിതമായി പരിഹാരം കാണുന്നതിന് തീരുമാനിച്ചു.
പ്രവൃത്തിയുടെ പുരോഗതി സംബന്ധിച്ച വിവരങ്ങൾ അതാത് സമയം എംഎൽഎമാരുമായി പങ്കുവയ്ക്കുവാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിര്‍ദ്ദേശം നല്‍കി. ഓരോ മണ്ഡലത്തിലും ചുമതലയുള്ള നോഡൽ ഓഫീസർമാരെ ഉൾപ്പെടുത്തി എംഎൽഎമാർ കോൺസ്റ്റിറ്റ്യുവൻസി മോണിറ്ററിങ് സമിതി ചേരണമെന്നും നിശ്ചയിച്ചിട്ടുണ്ട്. ആവശ്യമായ ഫണ്ട് അനുവദിച്ചിട്ടും പട്ടാമ്പി ഏരിയയിലെ റോഡിന്‍റെ അറ്റകുറ്റപ്പണികള്‍ ആരംഭിക്കാത്ത വിഷയം പരിശോധിക്കുവാന്‍ തീരുമാനിച്ചു.
മന്ത്രി കെ കൃഷ്ണൻകുട്ടി, എംഎൽഎമാരായ ഷാഫി പറമ്പിൽ, എൻ ഷംസുദ്ദീൻ, കെ ഡി പ്രസേനൻ, സി മുഹ്‌സിൻ,അഡ്വ. കെ ശാന്തകുമാരി, അഡ്വ. കെ പ്രേംകുമാർ, എ പ്രഭാകരൻ, പി മമ്മിക്കുട്ടി, ബഹു. സ്പീക്കറുടെ മണ്ഡലം പ്രതിനിധി, പൊതുമരാമത്തു വകുപ്പ് സെക്രട്ടറി ആനന്ദ് സിങ്, ജോയിന്റ് സെക്രട്ടറി എസ് സാംബശിവ റാവു, നോഡല്‍ ഓഫീസര്‍ ഷാനവാസ് ഐഎഎസ്, ജില്ലയിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.