INTUC ഏകതാറാലിയും അമര്‍ജവാന്‍ ജ്യോതിയും നാലിന്

മണ്ണാര്‍ക്കാട്: ഇന്ത്യയുടെ വളര്‍ച്ചയില്‍ വിറളിപിടിച്ച ശത്രുരാജ്യങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണികളെ ചെറുക്കാന്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന മുദ്രാവാക്യവുമായി ഐഎന്‍ടിയുസി മണ്ണാര്‍ക്കാട് മേഖല കമ്മിറ്റി മാര്‍ച്ച് നാലിന് വൈകീട്ട് നാലു മണിക്ക് ടൗണില്‍ ഏകതാ റാലിയും അമര്‍ജവാന്‍ ജ്യോതിയും സംഘടിപ്പിക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.നാടിന്റെ സംരക്ഷണം ഉറപ്പുവരുത്തുന്ന വീരജവാന്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും നാടിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍മാരെ സ്മരിക്കാനും ജീവിതത്തിന്റെ നല്ലനാളുകള്‍ നാടിനു വേണ്ടി സമര്‍പ്പിച്ച വിമുക്ത ഭടന്‍മാരെ ആദരിക്കാനുമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.നാലിന് വൈകീട്ട് നാലു മണിക്ക് കോടതിപ്പടി പിഡബ്ല്യുഡി ഓഫീസ് പരിസരത്ത് നിന്നും ആരംഭിക്കുന്ന റാലി നെല്ലിപ്പുഴ മുബാസ് ഗ്രൗണ്ടില്‍ സമാപിക്കും.തുടര്‍ന്ന് അമര്‍ജവാന്‍ ജ്യോതിപ്രകാശന ചടങ്ങും ഐക്യദാര്‍ഢ്യ പ്രതിജ്ഞയും നടക്കും.വിമുക്ത ഭടന്‍മാരെ ആദരിക്കും.ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍,കോണ്‍ഗ്രസിന്റേയും പോഷക സംഘടനകളുടേയും സംസ്ഥാന ജില്ലാ നേതാക്കള്‍ പങ്കെടുക്കുമെന്ന് സ്വാഗത സംഘം ചെയര്‍മാന്‍ പിആര്‍ സുരേഷ്,ജനറല്‍ കണ്‍വീനര്‍ പി മുരളീധരന്‍,ട്രഷറര്‍ ഒ.സജീബ് എന്നിവര്‍ അറിയിച്ചു.
Previous Post Next Post

نموذج الاتصال