മണ്ണാര്‍ക്കാട്: എംഇഎസ് കോളജ് പയ്യനെടം റോഡ് നിര്‍മാണ പ്രവൃത്തികള്‍ മെയ് 15നകം പൂര്‍ത്തീകരിച്ച് പൂര്‍ണ തോതില്‍ ഗതാഗതയോഗ്യമാക്കാന്‍ തിരുവനന്തപുരത്ത് കിഫ്ബി ആസ്ഥാനത്ത് ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി.മണ്ണാര്‍ക്കാട് ചിന്നത്തടാകം റോഡ് ഒന്നാം ഘട്ട പ്രവൃത്തികള്‍ പത്ത് ദിവസത്തിനകം ടെണ്ടര്‍ ചെയ്യും.അട്ടപ്പാടി റോഡില്‍ ഇപ്പോള്‍ നടക്കുന്ന അറ്റകുറ്റ പണികള്‍ 15 ദിവസത്തിനകം പൂര്‍ത്തീകരിക്കും.രണ്ട് മൂന്ന് റീച്ചുകളിലേക്കുള്ള പുതുക്കിയ വിശദമായ പദ്ധതി രേഖയ്ക്ക് ഒരു മാസത്തിനുള്ളില്‍ അനുമതി നല്‍കും.പ്രവൃത്തി ആരംഭിച്ച മണ്ണാര്‍ക്കാട്-ടിപ്പു സുല്‍ത്താന്‍ റോഡ് സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും കിഫ്ബി അധികൃതര്‍ അറിയിച്ചു.
മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് വേണ്ടി പഴയ കെട്ടിടം പൊളിക്കുന്നതിന് അനുമതി ലഭ്യമാകാത്ത പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാരിനെ സമീപിക്കും.കെട്ടിടം പൊളിക്കുന്നതിനുള്ള ചെലവുകള്‍ ഉള്‍പ്പടെ റിവേഴ്‌സ് എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തും.അട്ടപ്പാടി ഗവ.കോളേജിന്റെ കെട്ടിട നിര്‍മാണ പ്രവൃത്തികള്‍ മെയ് 31നകം പൂര്‍ത്തീകരിക്കും.അഗളി,ഷോളയൂര്‍ ഗവ.ഹൈസ്‌കൂളുകള്‍ക്ക് കെട്ടിടങ്ങള്‍ക്ക് സ്ഥര പരിമിതി നേരിടുന്നതിനാല്‍ പ്രശ്‌നപരിഹാരത്തിനായി രണ്ടാഴ്ചക്കകം എംഎല്‍എയുടെ നേതൃത്വത്തില്‍ യോഗം ചേരാനും ധാരണയായി.എടത്തനാട്ടുകര ജിഒഎച്ച്എസ് സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.
മണ്ണാര്‍ക്കാട് ജിയുപി സ്‌കൂളില്‍ കരാറുകാരന്‍ പ്രവൃത്തി ഉപേക്ഷിച്ച സാഹചര്യത്തില്‍ പുതുതായി ടെണ്ടര്‍ ചെയ്യാന്‍ നടപടി സ്വീകരിക്കും.ചളവ ജിയുപി സ്‌കൂള്‍,നെച്ചുള്ളി ജിഎച്ച്എസ് എന്നിവടങ്ങളിടെ കെട്ടിട നിര്‍മാണം അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് പൂര്‍ത്തീകരിക്കാനും തെങ്കര ജിഎച്ച്എസ്എസ്,ഭീമനാട് ജിയുപി എസ് എന്നീ സ്‌കൂളുകളുടെ വിശദമായ പദ്ധതി രേഖ ഈ മാസം അവസാനത്തോടെ സമര്‍പ്പിക്കുവാനും യോഗം തീരുമാനിച്ചു.മണ്ണാര്‍ക്കാട് മണ്ഡലത്തിലെ കിഫ്ബി പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി എന്‍ ഷംസുദ്ദീന്‍ എംഎല്‍എയുടെ ആവശ്യാര്‍ത്ഥമാണ് യോഗം ചേര്‍ന്നത്.എംഎല്‍എയ്ക്ക് പുറമേ കിഫ്ബി എക്‌സി.ഡയറക്ടര്‍ പുരുഷോത്തമന്‍,ജനറല്‍ മാനേജര്‍ ഷൈല,കെആര്‍എഫ്ബി,കിറ്റ്‌കോ,എച്ച്‌ഐടിഇഎസ്,കില,കൈറ്റ്,വാപ്‌കോസ് എന്നിവയുടെ തലവന്‍മാരും യോഗത്തില്‍ സംബന്ധിച്ചു.