മണ്ണാര്‍ക്കാട്: ദേശീയപാത കുന്തിപ്പുഴയില്‍ ഇന്നലെ രാവിലേയും രാത്രിയിലും ആയി നടന്ന അപകടങ്ങളിൽ അഞ്ച് പേർക്ക് പരിക്കേറ്റു.
ഇന്നലെ രാവിലെ കുന്തിപുഴ പാലത്തിന് സമീപത്തായി കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ക്ക് പരിക്കേറ്റു. ഭീമനാട് ചക്കിങ്ങല്‍ വീട്ടില്‍ ചിന്നന്റെ മകന്‍ പ്രവീണ്‍കുമാര്‍ (22), സുഹൃത്തും അയല്‍വാ സിയുമായ പുത്തന്‍പുര വീട്ടില്‍ മണികണ്ഠന്റെ മകന്‍ സനോജ് (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചങ്ങലീരി ഒന്നാം മൈലില്‍ വര്‍ക്ക്‌ഷോപ്പില്‍ ജോലിചെയ്യുന്ന പ്രവീണ്‍ കുമാറിനെ കൊണ്ടു വിടാന്‍ പോവുന്ന തിനിടെയായിരുന്നു അപകടം.കാര്‍ പെട്ടെന്ന് വലത്തോട്ട് തിരിച്ചതാണ് അപകടത്തിന് കാരണമായി പറയുന്നത്.
ഇന്നലെ പന്ത്രണ്ട് മണിക്ക് കുന്തിപുഴ പാലത്തിനടുത്ത് ഓടുന്ന ബസില്‍ നിന്നും തെറിച്ചു വീണ് വിദ്യാര്‍ഥിനിക്ക് പരിക്കേറ്റു കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒമ്പതാം ക്ലാ സ് വിദ്യാര്‍ഥിനി മാജിത തസ്‌നീം (15) ആണ് അപകടത്തില്‍പ്പെട്ടത്. ട്യൂഷന്‍ കഴിഞ്ഞ് മാതാവിന്റെ മുണ്ട ക്കണ്ണിയിലെ വീട്ടിലേക്ക് പോവുന്നതിനിടെയായിരുന്നു അപകടം ബസ്സിന്റെ മുന്‍ വശത്തെ ഡോറിലൂടെ പുറത്തേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ തസ്നിയെ വട്ടമ്പലം മദര്‍ കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ അർധരാത്രി കോടതിപ്പടി ഇറക്കത്തിൽ മീൻ വണ്ടികൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരുക്കേറ്റു. ഫയർഫോഴ്സും പോലീസും വാഹനത്തിനുള്ളിൽ
കുടുങ്ങിയ ഡ്രൈവറെ ശ്രമകരമായാണ് പുറത്തെടുത്തത്. തമിഴ്നാട് കോയമ്പത്തൂർ സ്വദേശി മഹേന്ദ്രൻ (39) ആണ് ക്യാബിനിൽ കുടുങ്ങിയത്. പരിക്കേറ്റവരെ മദർ കെയർ ഹോസ്പിറ്റൽ പ്രവേശിപ്പിച്ചു.