കെ.ജെ.യു ജില്ലാ കണ്‍വെന്‍ഷന്‍ മണ്ണാർക്കാട് നടന്നു

മണ്ണാര്‍ക്കാട്: ഇന്ത്യന്‍ ജര്‍ണലിസ്റ്റ് യൂണിയന്റെ കേരള ഘടകമായ കേരള ജര്‍ണലിസ്റ്റ് യൂണിയന്‍ പാലക്കാട് ജില്ല കണ്‍വെന്‍ഷന്‍ മണ്ണാര്‍ക്കാട് നടന്നു. ഐ. ജെ. യു ദേശീയ ജനറല്‍ സെക്രട്ടറി പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ബെന്നി അധ്യക്ഷനായി. അജിത് കുമാര്‍, ജോബ് ജോസ് , സുബ്രഹ്മണ്യന്‍, സി. എം.സബീറലി എന്നിവര്‍ സംസാരിച്ചു. 

ജില്ല ഭാരവാഹികളായി സി.എം.സബീറലി (പ്രസിഡന്റ്), എം.അബ്ദുല്‍ റഹ്മാന്‍, ജോബ് ജോസ്, കൃഷ്ണദാസ് കൃപ (വൈസ് പ്രസിഡന്റ്), സുബ്രഹ്മണ്യന്‍ (ജനറല്‍ സെക്രട്ടറി), അബ്ദുല്‍ ശരീഫ്, മുജീബ് റഹ്മാന്‍, അമീന്‍(ജോയിന്റ് സെക്രട്ടറി ), നിഖില്‍ (ട്രഷറര്‍ ) എന്നിവരെ തെരെഞ്ഞെടുത്തു.
Previous Post Next Post

نموذج الاتصال