സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് സ്‌നേഹഭവനത്തിന് തറക്കല്ലിട്ടു

അലനല്ലൂര്‍ : സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് മണ്ണാര്‍ക്കാട് ലോക്കല്‍ അസോസിയേഷന്റെ കീഴില്‍ എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിക്കായി നിര്‍മിക്കുന്ന സ്‌നേഹഭവനത്തിന് തറക്കല്ലിട്ടു.

പടിക്കപ്പാടത്ത്  നടന്ന ചടങ്ങില്‍ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ജില്ലാ പ്രസിഡന്റ് അഡ്വ.എന്‍. ഷംസുദ്ധീന്‍ എം.എല്‍ എ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ചു.അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുള്ളത് ലത അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷാനവാസ് മാസ്റ്റര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മഠത്തൊടി അലി, ബഷീര്‍ പടുകുണ്ടില്‍,പി.ടി.എ പ്രസിഡന്റ് ഒ. ഫിറോസ് , പ്രിന്‍സിപ്പാള്‍ എസ്. പ്രതീഭ, സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ജില്ലാ സെക്രട്ടറി നസീര്‍ തോട്ടര, ഡിസ്ട്രിക്ട് ഓര്‍ഗനൈസിംഗ് കമ്മീഷണര്‍ ചന്ദ്രമോഹനന്‍ ,ലോക്കല്‍ അസോസിയേഷന്‍ സെക്രട്ടറി  വിജയരാജന്‍, സ്‌കൗട്ട് മാസ്റ്റര്‍മാരായ ഒ.മുഹമ്മദ് അന്‍വര്‍, കെ.ടി.സിദ്ദീഖ്, ബഷീര്‍ ചാലിയന്‍, സുബൈര്‍ പാറോക്കോട്ട്, മുഫീന ഏനു, ഷമീം കരുവള്ളി എന്നിവര്‍ സംസാരിച്ചു.

ട്രൂപ്പ് ലീഡര്‍ നവീന്‍ കേശവ് ,കമ്പനി ലീഡര്‍ നുഹ.സി , പട്രോള്‍ ലീഡര്‍മാരായ അഭിജിത്ത്.കെ, സംഗീത്. സി, അന്‍ഷ ആയിഷ, അമൃത കൃഷ്ണ എന്നിവര്‍ നേതൃത്വം നല്‍കി.സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സിന്റെ വിഷന്‍ 2021 - 26 പദ്ധതിയുടെ ഭാഗമായി മണ്ണാര്‍ക്കാട് ലോക്കല്‍ അസോസിയേഷന്റെ കീഴില്‍ രണ്ട് സ്‌നേഹഭവനങ്ങളാണ് നിര്‍മ്മിക്കുന്നത്.
Previous Post Next Post

نموذج الاتصال