നെടുമ്പാശേരി വിമാനത്താവളത്തിലെത്തി നാട്ടിലേയ്ക്ക് മടങ്ങവെ മര്‍ദ്ദനം; പ്രവാസി മരിച്ചു

പെരിന്തൽമണ്ണ: നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയശേഷം ക്രൂരമർദനമേറ്റ് അബോധാവസ്ഥയിലായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അഗളി സ്വദേശി മരിച്ചു. അട്ടപ്പാടി അഗളി പോലീസ് സ്റ്റേഷനു സമീപം വാക്ക്യത്തൊടി അബ്ദുൾജലീലാ(42)ണ് മരിച്ചത്. സൗദിയിലെ ജിദ്ദയിൽ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്ത് വന്ന ജലീൽ
ഈ മാസം 15 ന് നെടുമ്പാശ്ശേരി എയർപോർട്ടിൽ വന്നിറങ്ങിയത്, സുഹൃത്തുക്കൾക്കൊപ്പം പെരിന്തൽമണ്ണയിൽ എത്തും എന്ന് വിളിച്ചു പറഞ്ഞ ജലീലിനെ കൂട്ടാൻ പെരിന്തൽമണ്ണയ്ക്ക് പുറപ്പെട്ട വീട്ടുകാരോട് മടങ്ങി പൊയ്ക്കോളാൻ ആവശ്യപ്പെട്ട ജലീലിനെ രണ്ടാം ദിവസം കാണാതായതോടെ വീട്ടുകാർ അഗളി പോലീസിൽ പരാതി നൽകിയിരുന്നു.

ദേഹമാസകലം മൂർച്ചയുള്ള ആയുധംകൊണ്ട് വരഞ്ഞ മുറിവുകളോടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം വ്യാഴാഴ്ച രാത്രി പന്ത്രണ്ടേകാലോടെയാണ് മരിച്ചത്. രാവിലെ 7.20-ഓടെ മേലാറ്റൂർ സ്റ്റേഷൻ പരിധിയിലെ ആക്കപ്പറമ്പിൽ റോഡരികിൽ പരിക്കേറ്റു കിടക്കുകയായിരുന്നു എന്നുപറഞ്ഞാണ് ഒരാൾ ആശുപത്രിയിലെത്തിച്ചത്.

പിന്നാലെ അബ്ദുൾജലീലിന്റെ ഭാര്യയെ ഫോണിൽ വിളിച്ചറിയിച്ചു. ആശുപത്രിയിൽ എത്തിച്ചയാളെ അതിനുശേഷം കാണാതായി. ആശുപത്രിയിൽനിന്നുള്ള വിവരത്തെ തുടർന്ന് പെരിന്തൽമണ്ണ ഡിവൈ.എസ്.പി.യുടെ മേൽനോട്ടത്തിൽ മേലാറ്റൂർ, പെരിന്തൽമണ്ണ പോലീസ് സംഘങ്ങൾ അന്വേഷണം നടത്തിവരികയാണ്.

സ്വർണ്ണക്കടത്ത് സംഘമാണ് സംഭവത്തിന് പിന്നിൽ എന്ന് ബന്ധുക്കൾ പറയുന്നു.
Previous Post Next Post

نموذج الاتصال