മിനി ലോറിയും ടൂറിസ്റ്റ് ബസും ഇടിച്ച്‌ മൂന്ന് പേർക്ക് പരിക്ക്

തച്ചമ്പാറ: മിനി ലോറിയും ടൂറിസ്റ്റ് ബസും ഇടിച്ച്‌ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ദേശീയ പാതയില്‍ തച്ചമ്പാറ മുളത്തുപാറയിൽ ഇന്ന് രാവിലെയായിരുന്നു അപകടം. അപകടത്തിൽ സാരമായി പരിക്കേറ്റ കോയമ്പത്തൂര്‍ സ്വദേശിയായ മിനിലോറി ഡ്രൈവറെ കോയമ്പത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

മണ്ണാര്‍ക്കാട് ഭാഗത്ത് നിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസ് മുന്‍പിലുള്ള മിനിലോറിയുടെ പിന്നിലിടിക്കുകയായിരുന്നു. ഇടിയില്‍ നിയന്ത്രണം വിട്ട മിനി ലോറി മരത്തിലിടിക്കുകയും,  ഡ്രൈവര്‍ ക്യാബിനുള്ളില്‍ കുടുങ്ങുകയുമാണുണ്ടായത്.

കോയമ്പത്തൂര്‍ സ്വദേശി ഷാഹുല്‍ ഹമീദിന്റെ മകന്‍ നിസാര്‍ (32), ബസ് യാത്രക്കാരായ പനയമ്പടം തെക്കേതില്‍ ലക്ഷ്മി (70), പനയമ്പാടം തെക്കേതില്‍ പാര്‍വതി (68) എന്നിവര്‍ക്കാണു പരുക്കേറ്റത്.  മൂന്നു പേരെയും തച്ചമ്പാറ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മിനിലോറി ഡ്രൈവറെ പിന്നീട് കോയമ്പത്തൂര്‍ ആശുപത്രിയിലേക്കു മാറ്റി
Previous Post Next Post

نموذج الاتصال