സൈലന്റ് വാലി വനത്തിൽ കാണാതായ വാച്ചറെ കണ്ടെത്താനായില്ല; തിരച്ചിൽ തുടരുന്നു

മണ്ണാർക്കാട്: സൈലൻ്റ് വാലി വനത്തിൽ വാച്ചറെ കാണാനില്ലെന്ന പരാതിയിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മുക്കാലി പുളിക്കാഞ്ചേരി രാജന്‍ (52) നെയാണ് കാണാതായിരിക്കുന്നത്. സൈലന്റ് വാലി വാച്ച് ടവറില്‍ ഡ്യൂട്ടിയിലായിരുന്ന രാജനെ ചൊവ്വാഴ്ച്ച രാത്രി മുതലാണ് കാണാതായത്. രാത്രി ഭക്ഷണം കഴിഞ്ഞ് ക്യാമ്പ് ഷെഡ്ഡിനു സമീപത്തെ റൂമിലേക്ക് പോയതായിരുന്നു രാജന്‍. ബുധനാഴ്ച രാവിലെയാണ് രാജനെ കാണാതായ വിവരം സഹപ്രവര്‍ത്തകര്‍ അറിയുന്നത്. വസ്ത്രങ്ങളും ടോര്‍ച്ചും സമീപത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്. സമീപത്തുനിന്നും പുലിയുടെ കാൽപ്പാടുകളും കണ്ടെത്തിയതിനാൽ വന്യമൃഗങ്ങളുടെ ആക്രമണത്തിനിരയായിട്ടുണ്ടോ എന്നുള്ള സംശയം നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസം തിരച്ചില്‍ നടത്തിയെങ്കിലും രാജനെ കണ്ടെത്താനായില്ല. ഇന്നും തിരച്ചില്‍ തുടരും
Previous Post Next Post

نموذج الاتصال