മണ്ണാര്‍ക്കാട് നഗരത്തില്‍ ദേശീയപാതയില്‍ ബൈക്ക് തെന്നി മറിഞ്ഞ് കാറിന് മുന്നിലേക്ക് വീണ യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. നഗരത്തിലെ അപകടങ്ങളുടെ സ്ഥിരം കേന്ദ്രമായ കോടതിപ്പടിയില്‍ ഇന്നലെ വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. ബൈക്ക് യാ്ത്രക്കാരന്‍ വീണത് കണ്ട് കാര്‍ ഡ്രൈവര്‍ വാഹനം നിര്‍ത്തിയതാണ് തുണച്ചത്. സമീപത്തുണ്ടായിരുന്ന ചുമട്ട് തൊഴിലാളികളുള്‍പ്പടെയുള്ളവര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. കോടതിപ്പടി ഭാഗത്ത് അപകടങ്ങള്‍ പതിവാണ്. ഇവിടെ ട്രാഫിക് സിഗ്നല്‍ലൈറ്റ് സ്ഥാപിക്കുകയും അപകടങ്ങള്‍ കുറയ്ക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയുണ്ടാകുന്നില്ല