അലനല്ലൂരില്‍ പൂട്ടിയിട്ട വീട്ടില്‍ മോഷണം; സ്വര്‍ണവും പണവും അപഹരിച്ചു

അലനല്ലൂര്‍: അത്താണിപ്പടിയില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്നും എട്ടു പവന്‍ സ്വര്‍ണവും 5,000 രൂപയും കവര്‍ന്നു. കാട്ടുകുളം അത്താണിപ്പടിയില്‍ തുര്‍ക്കി ഷമീറിന്റെ വീട്ടിലാണ് മോഷണം നടന്നത്. പെരിന്തല്‍മണ്ണയിലെ സ്വന്തം ഹോട്ടലില്‍ നിന്നും ഷമീറും ഭാര്യയും മകനും വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയില്‍പ്പെടുന്നത്. വീടിന്റെ മുന്‍വശത്ത വാതിലിന്റെ പൂട്ട് തകര്‍ത്ത നിലയിലായിരുന്നു. പിന്‍വശത്തെ വാതില്‍ അകത്തു നിന്നും തുറന്നിട്ട നിലയിലുമായിരുന്നു. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് കിടപ്പു മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാ ഭരണങ്ങളും പണവും മോഷണം പോയ വിവരം അറിയുന്നത്. നാട്ടുകല്‍ പൊലീസും വിലരടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഷമീറും കുടുംബവും പുറത്ത് പോയത്. മുമ്പ് മൂന്ന് തവണ വീട്ടില്‍ മോഷണം നടന്നിട്ടുള്ളതായി ഷമീര്‍ പറയുന്നു. പോലീസ് അന്വേഷണം തുടങ്ങി.
Previous Post Next Post

نموذج الاتصال