വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണമെന്ന് പരാതി

കല്ലടിക്കോട്: കരിമ്പ ഹൈസ്കൂളിലെ  വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണമെന്ന് പരാതി.  സ്കൂളിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ പെൺകുട്ടികളും ആൺകുട്ടികളും ഒരുമിച്ച് ഇരുന്നെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.  മർദ്ദനത്തിൽ വിദ്യാർത്ഥികളുടെ കഴുത്തിനും കൈകൾക്കും സാരമായി പരുക്കേറ്റു. പരുക്കേറ്റ വിദ്യാർത്ഥികൾ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്
Previous Post Next Post

نموذج الاتصال