കരിമ്പയില്‍ വിദ്യാർത്ഥികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കരിമ്പ സ്വദേശി സിദ്ദിഖ് ആണ് അറസ്റ്റിലായത്. കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ വൈകീട്ടാണ് കേസിനാസ്പദമായ സംഭവം സ്‌ക്കൂള്‍ വിട്ട ശേഷം സമീപത്തെ ബസ് സ്റ്റോപിൽ പെണ്‍കുട്ടികള്‍ക്കൊപ്പം ആണ്‍കുട്ടികള്‍ ഇരിയ്ക്കുന്നത് ചോദ്യം ചെയ്ത് പ്രദേശവാസികളിലൊരാള്‍ വിദ്യാർത്ഥിയെ മര്‍ദ്ദിക്കുകയും വിദ്യാര്‍ത്ഥിനികളെ അസഭ്യം പറയുകയും മര്‍ദ്ദിക്കാന്‍ തുനിയുകയും ചെയ്തു. മറ്റു വിദ്യാര്‍ത്ഥികള്‍ ഇത് ചോദ്യം ചെയ്തപ്പോള്‍ ഒരു സംഘം ആളുകള്‍ കൂട്ടം ചേര്‍ന്ന് വിദ്യാർത്ഥികളെ മര്‍ദ്ദിച്ചുവെന്നാണ് പരാതി. മർദ്ദനത്തിൽ വിദ്യാർത്ഥികൾക്ക് സാരമായ പരിക്കേറ്റു
സംഭവത്തില്‍ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അതേസമയം ഏറെ വൈകിയും വിദ്യാര്‍ത്ഥികള്‍ ബസ് സ്റ്റോപ്പില്‍ ഇരിക്കുന്നത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.