സൗദിയില്‍ ഇലക്ട്രോണിക് ഷോപ്പിന്റെ ഗോഡൗണിൽ തീപിടുത്തം; കാരാക്കുറുശ്ശി സ്വദേശി മരിച്ചു

ദമാം: സൗദി അറേബ്യയിൽ ഇലക്ട്രോണിക് ഷോപ്പിന്റെ ഗോഡൗണിൽ ഉണ്ടായ തീപിടുത്തത്തിൽ കാരാക്കുറുശ്ശി സ്വദേശി മരിച്ചു. പാലക്കാട് കാരാകുർശ്ശി വക്കടപ്പുറം എളംപുലശേരി സ്രാമ്പിക്കൽ നാസർ (57) ആണ് മരിച്ചത്.  കിഴക്കൻ സൗദിയിലെ  ജുബൈൽ നഗരത്തിലുള്ള ജബൽ സ്ട്രീറ്റിലെ സ്വകാര്യ സ്ഥാപനത്തിൽ വ്യാഴാഴ്ച രാവിലെയാണ് അപകടം നടന്നത്.

ഇദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടാൻ പലരും ശ്രമിച്ചെങ്കിലും ലഭിക്കാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കടക്കുള്ളിലെ തീപിടുത്ത സംഭവം പുറത്തറിയുന്നത്. പിന്നീട് പോലീസ് സ്ഥലത്തെത്തി മൃതദേഹം ജുബൈൽ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. 

30 വർഷമായി സഊദിയിൽ പ്രവാസിയായ ഇദ്ദേഹം വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്തു വരുകയായിരുന്നു. സ്രാമ്പിക്കൽ അബ്ദുള്ളയാണ് പിതാവ്, സൈനബയാണ് മാതാവ്. ഭാര്യ: ഹലിയത് ബീഗം. മകൻ ബഹീജ് രണ്ടുമാസം മുമ്പ് മരിച്ചു. ബാസിം, സിത്തു എന്നിവരാണ് മറ്റുമക്കൾ.

മയ്യത്തുമായുള്ള നടപടികൾ ജുബൈലിലെ സാമൂഹ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്നു വരികയാണ്.
Previous Post Next Post

نموذج الاتصال