പോക്സോ കേസിൽ മദ്രസ അധ്യാപകന് 26 വർഷം തടവ്

പാലക്കാട്: ഒൻപത് വയസ്സുകാരിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകന് 26 വർഷം തടവ് ശിക്ഷ. മണ്ണാർക്കാട് കോട്ടോപ്പാടം സ്വദേശി നൗഷാദ് ലത്തീഫിനെയാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. 26 വർഷം കഠിന തടവ് അനുഭവിക്കുന്നതിന് പുറമേ 175000 രൂപ പിഴയും അടയ്ക്കണം. പിഴ അടയ്ക്കാത്ത പക്ഷം മൂന്നര വർഷം തടവ് കൂടി അനുഭവിക്കേണ്ടി വരും. പിഴത്തുക ഇരയ്ക്ക് കൈമാറാനും കോടതി നിർദേശിച്ചു

2018 ജൂലൈ മാസത്തിനും 2019 മാർച്ചിനും  ഇടയിലാണ് മദ്രസയിലെ നാലാം ക്ലാസ് വിദ്യാർഥിനിയായ കുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചത്. 

അഗളി പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ എസ്ഐമാരായ പി.വിഷ്ണു, എം.സി. റെജി കുട്ടി എന്നിവർ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ടി. ശോഭന ഹാജരായി. സിവിൽ പൊലീസ് ഓഫിസർ ആയ കെ.എസ്. കാർത്തിക്, എഎസ്ഐ സതി എന്നിവർ കോടതി നടപടികൾ ഏകോപിപ്പിച്ചു.
Previous Post Next Post

نموذج الاتصال