മണ്ണാർക്കാട്: ബ്രിട്ടീഷ് ഭരണകാലത്തിന്റെ സാങ്കേതിക വൈദഗ്ധ്യംകൊണ്ട് ശ്രദ്ധേയാകർഷിച്ച നെല്ലിപ്പുഴയ്ക്കു കുറുകെയുള്ള പഴയ പാലം ചരിത്ര സ്മാരകമായി സംരക്ഷിക്കണമെന്ന് എച്ച്ഡിഇപി അംഗങ്ങളുടെ പ്രഥമ യോഗം ആവശ്യപ്പെട്ടു.
ഹ്യൂമൺ ഡെവലപ്മെന്റ് ആൻഡ് എൻവിയോൺമെന്റൽ പ്രൊട്ടക്ഷൻ ഫൗണ്ടേഷന്റെ ആദ്യ യോഗം മണ്ണാർക്കാട് വ്യാപാരഭവനിൽ വെച്ച് നടന്നു. എച്ച്ഡിഇപിഎഫ് മാനേജിങ്ങ് ട്രസ്റ്റിയും, സുപ്രീംകോടതി വക്കീലുമായ ജുനൈസ് പടലത്ത് യോഗം ഉദ്ഘാടനം ചെയ്തു. ഭരണഘടന പൗരന് നിഷ്‌കര്‍ഷിക്കുന്ന അവകാശങ്ങളുടെ സംരക്ഷണത്തിനും സര്‍ക്കാരുകള്‍ നല്‍കുന്ന ആനുകൂല്ല്യങ്ങള്‍ യഥാവിധി അര്‍ഹരുടെ കൈകളിലേക്കെത്തിക്കാനും എച്ച്.ഡി.ഇ.പി.എഫ് ഒപ്പമുണ്ടാകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അഡ്വ: ജുനൈസ് പടലത്ത് പറഞ്ഞു.
അബ്ദുൽ ഹാദി അറയ്ക്കൽ യോഗത്തിന് അധ്യക്ഷത വഹിച്ചു. അൻവർ ചൂരിയോട്, സലീം ഫിഫ, അനസ്. കെ.പി, രൂപിക, അർജുൻ,ഫവാസ്, ഹബീബ്, വിജയകുമാർ, ഹൈദരാലി, ജമാലുദ്ധീൻ, സബിത്ത്, നിഫിൽ എന്നിവർ പ്രസംഗിച്ചു