കല്ലടിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ 90 വയസ്സുകാരന് മൂന്നുവർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ. കരിമ്പ കോരാ കുര്യനെയാണ് പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത്.
15 വയസ്സുകാരിക്ക് നേരേ കോരാ കുര്യൻ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി. 2020-ലാണ് കേസിനാസ്പദ സംഭവം നടന്നത്. കല്ലടിക്കോട് പോലീസാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. നിഷ വിജയകുമാർ കോടതിയിൽ ഹാജരായി. കേസിൽ ഒമ്പത് സാക്ഷികളെ വിസ്തരിച്ചു. പ്രതിയുടെ പ്രായം പരിഗണിച്ചാണ് ശിക്ഷ മൂന്നുവർഷമായി കുറച്ചതെന്ന് കോടതി പറഞ്ഞു. പ്രോസിക്യൂഷന് വേണ്ടി നിഷ വിജയകുമാർ ഹാജരായി.