വീട്ടമ്മയ്ക്കാശ്വാസമായി സുപ്രീം കോടതി. മണ്ണാർക്കാടിന് അഭിമാനം

ന്യൂ ഡൽഹി:  നിരപരാധികളും നിഷ്കളങ്കരുമായ സാധാരണക്കാരുടെ വാഹനങ്ങൾ, അവരറിയാതെ കഞ്ചാവും മയക്കുമരുന്നും കടത്തിക്കൊണ്ട് പോകാൻ ക്രിമിനൽസ് ഉപയോഗിക്കുന്നത്  സാധാരണമായ ഇക്കാലത്ത്  തന്റെ വാഹനവും ഇത്തരത്തിൽ ദുരുപയോഗപ്പെടുത്തിയെന്നത് പലപ്പോഴും ഉടമ അറിയുന്നത് വാഹനങ്ങൾ പോലീസ് കസ്റ്റഡിയിൽ എടുക്കുമ്പോൾ മാത്രമാണ്,  ഇത്തരത്തിൽ NDPS ആക്ടിന് കീഴെ പോലീസ് കസ്റ്റഡിയിൽ എടുക്കുന്ന വാഹനങ്ങൾ ഒന്നും തന്നെ വാഹനയുടമക്ക് തിരികെ നൽകാൻ ക്രിമിനൽ ചട്ടത്തിലെ സെക്ഷൻ 451 അനുസരിച്ചുള്ള അധികാരം മജിസ്‌ട്രേറ്റിനില്ല എന്ന്  കേരള ഹൈക്കോടതി 2019ൽ "ഷാജഹാൻ V/s സ്റ്റേറ്റ് ഓഫ് കേരള (2019 (4 ) KLT 507)" കേസിൽ വിധി പറഞ്ഞിട്ടുള്ളതാണ്. അതിനാൽ ഇത്തരത്തിൽ പിടിക്കപ്പെടുന്ന ഒരു വാഹനവും, അതിനി വാഹനയുടമയുടെ അറിവോടെയല്ല കുറ്റകൃത്യം നടന്നതെങ്കിലും പോലും ആ വാഹനം  തിരികെ നൽകാൻ ഒരു നിയമവും കേരളത്തിൽ നിലവിലില്ല എന്നതാണ് സത്യം. ഇത്തരത്തിൽ NDPS കേസ് ചുമത്തി മഞ്ചേരി പോലീസ് പിടിച്ചെടുത്ത തൻ്റെ മാരുതി സുസുകി കാർ No. KL 53J 7775 തിരിച്ചു നൽകാൻ അപേക്ഷയുമായി പെരിന്തൽമണ്ണ വാഴേങ്കട സ്വദേശിയായ വീട്ടമ്മ സൈനബ മഞ്ചേരി സ്പെഷ്യൽ കോടതിയേയും കേരള ഹൈക്കോടതിയെയും സമീപിച്ചെങ്കിലും, കേരള ഹൈക്കോടതിയുടെ 2019ലെ മേൽപ്പറഞ്ഞ വിധി ഉദ്ധരിച്ചുകൊണ്ട് ഈ രണ്ട് കോടതികളും സൈനബയുടെ അപേക്ഷ തള്ളുകയാണുണ്ടായത്.  
ഒരു തെറ്റും ചെയ്യാത്ത തൻ്റെ വണ്ടി വിട്ടുകിട്ടാൻ ഇനി എന്ത് ചെയ്യണം എന്ന് ചോദിച്ചുകൊണ്ടാണ് സൈനബ മണ്ണാർക്കാട് സ്വദേശികളായ സുപ്രീം കോടതി അഭിഭാഷകരായ അഡ്വ. ജുനൈസ് പടലത്തിനേയും അഡ്വ. പ്രശാന്ത് കുളമ്പിലിനേയും കാണുന്നത്.  സൈനബക്ക്  നീതിക്കുവേണ്ടി ഇവർ  സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്യുകയും ചെയ്തു. സുപ്രീം കോടതി ഇന്ന് ഈ വിഷയത്തിൽ വിശദമായ വാദം കേട്ടു. ബലാത്സംഗം, കൊലപാതകം എന്നിങ്ങനെയുള്ള ക്രൂരമായ കുറ്റകൃത്യങ്ങളിൽ ഉപയോഗിച്ച വാഹനങ്ങൾ പോലും ക്രിമിനൽ നടപടി ചട്ടത്തിലെ സെക്ഷൻ 451 അനുസരിച്ച് ഉടമകൾക്ക് കൈമാറാൻ മജിസ്ട്രേറ്റിന് അധികാരമുണ്ടെന്നിരിക്കെ, NDPS ആക്ടിൽ ഉൾപ്പെട്ട വാഹനങ്ങൾ കൈമാറാൻ മജിസ്ട്രേറ്റിന് അധികാരമില്ല എന്ന കേരള ഹൈക്കോടതിയുടെ മേൽപ്പറഞ്ഞ ഷാജഹാൻ കേസിലെ വിധി ഒരിക്കലും നീതികരിക്കാനാവാത്തതാണെന്ന് അഭിഭാഷകരായ ജുനൈസ് പടലത്തും പ്രശാന്ത് കുളമ്പിലും സുപ്രീം കോടതിയിൽ വാദിച്ചു. ഇവരുടെ വാദങ്ങൾ അംഗീകരിച്ച ബഹുമാനപ്പെട്ട സുപ്രീം കോടതി  കേരള ഹൈക്കോടതിയുടെ മേൽപ്പറഞ്ഞ ഷാജഹാൻ V/s സ്റ്റേറ്റ് ഓഫ് കേരള (2019 (4 ) KLT 507)" കേസിലെ 2019ലെ വിധി പുനഃപരിശോധിക്കാൻ തീരുമാനിക്കുകയും, അതിനാൽ കേരള സർക്കാരിന് നോട്ടിസ് അയക്കുകയും ചെയ്തു. നാല് ആഴ്ചക്കുള്ളിൽ സർക്കാരിൻ്റെ നിലപാട് സുപ്രീം കോടതിയെ അറിയിക്കാനും സുപ്രീം കോടതി ആവശ്യപ്പെട്ടു.
സൈനബയെന്ന നിസ്സഹായായ ഈ വീട്ടമ്മയ്‌ക്കായി, അതുപോലെ ഇത്തരത്തിൽ കേസിൽ ഉൾപ്പെട്ട് വാഹനങ്ങൾ നഷ്ടപെട്ട കേരളത്തിലെ നിരവധിയാളുകൾക്കായി രാജ്യത്തിന്റെ പരമോന്നത കോടതിയിൽ നിയമപോരാട്ടം നടത്തുന്നത് മണ്ണാർക്കാട്ടുകാരായ ഈ അഭിഭാഷകരാണെന്നത്തിൽ നമുക്കഭിമാനിക്കാം. അഡ്വ: ജുനൈസ് പടലത്ത് മനുഷ്യ പുരോഗമനത്തിന് വേണ്ടി പ്രവർത്തിക്കുന്ന എച്ച്.ഡി.ഇ.പി.ഫൗണ്ടേഷൻ മാനേജിങ്ങ് ട്രസ്റ്റി കൂടെയാണ്

Previous Post Next Post

نموذج الاتصال