‘പേവിഷബാധ നിയന്ത്രിക്കാൻ സർക്കാർ; മൂന്ന് വകുപ്പുകൾ ചേർന്ന് കർമ്മ പദ്ധതി

നായകളുടേയും പൂച്ചകളുടേയും കടി വർധിച്ച സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദൻ, ആരോഗ്യ മന്ത്രി വീണാ ജോർജ്, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി എന്നിവരുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. പേവിഷബാധ നിയന്ത്രിക്കാൻ മൂന്ന് വകുപ്പുകളും ചേർന്ന് കർമ്മ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കാൻ യോഗം തീരുമാനിച്ചു.

തെരുവ് നായകളുടെ വന്ധ്യംകരണം വ്യാപകമായി നടപ്പാക്കും. ഇതോടൊപ്പം വാക്‌സിനേഷനും നടത്തും. വളത്തുനായകളുടെ വാക്‌സിനേഷനും ലൈസൻസും നിർബന്ധമായും നടപ്പിലാക്കുന്നു എന്നുറപ്പാക്കും. ഓരോ ബ്ലോക്കിലും ഓരോ വന്ധ്യംകരണ സെന്ററുകൾ സ്ഥാപിക്കും. പല ജില്ലകളിലും നായകളുടെ കടി മൂന്നിരട്ടിയോളം വർധിച്ചിട്ടുണ്ട്. വാക്‌സിനെടുക്കുന്നതിന് വിമുഖത പാടില്ല.

പേവിഷബാധ മൂലമുള്ള മരണം ഒഴിവാക്കാൻ ഒരുമിച്ച് പ്രവർത്തിക്കേണ്ടതാണ്. ഇതിന് പൊതുജനങ്ങളുടെ പങ്കാളിത്തവും അവബോധവും വളരെ പ്രധാനമാണ്. ശക്തമായ ബോധവത്ക്കരണം നടത്തും. മുഖത്തും കൈകളിലും കടിയേൽക്കുന്നത് പെട്ടന്ന് പേവിഷബാധയേൽക്കാൻ കാരണമാകുന്നു. അതാണ് പലപ്പോഴും മരണത്തിലേക്ക് നയിക്കുന്നത്. എല്ലാ പ്രധാന ആശുപത്രികളിലും വാക്‌സിൻ ഉറപ്പ് വരുത്തും.

വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ യോഗം വിളിച്ചു ചേർത്ത് പരമാവധി നായകൾക്ക് മൃഗ സംരക്ഷണ വകുപ്പ് വാക്‌സിൻ എടുക്കും. പേവിഷബാധ നിയന്ത്രിക്കാൻ വിവിധ വകുപ്പുകൾ ഏകോപിച്ച് പ്രവർത്തിക്കാനും തീരുമാനിച്ചു
Previous Post Next Post

نموذج الاتصال