മണ്ണാർക്കാട് നഗരത്തിൽ മോഷണ പരമ്പര

മണ്ണാർക്കാട് ടൗണിലെ നാല് സ്ഥാപനങ്ങളിലും, നഗര മധ്യത്തിലെ ഒരു വീട്ടിലുമാണ് ഇന്നലെ രാത്രി  മോഷണം നടന്നത്,  45 പവൻ സ്വർണ്ണാഭരണവും അരലക്ഷവും മൊബൈൽ ഫോണുകളും കവർന്നു.

 മണ്ണാർക്കാട്  ടൗണിലെ മൊബെൽ പാർക്ക്, പ്രിൻസ് സ്റ്റോർ, സൂപ്പർ ട്രെഡേഴ്‌സ്, കുന്തിപുഴയിലെ  ബാറ്ററി ഷോപ്പ് എന്നീ സ്ഥാപനങ്ങളിലാണ്  മോഷ്ടാക്കൾ ഷട്ടർ പൊളിച്ച് അകത്ത് കടന്നത്. മൊബെൽ ഷോപ്പിൽ നിന്ന് മൊബെലുകളും, രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. മറ്റ് സ്ഥാപനങ്ങളിൽ കാര്യമായ മോഷണം നടന്നിട്ടില്ല.  ടൗണിനോട് ചേർന്ന വീട്ടിൽ നിന്ന് 45 പവനോളം സ്വർണ്ണാഭരങ്ങളും, 50,000/- രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. കല്ലടി അബ്ബാസ് ഹാജിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഇവർ രാത്രി വീട്ടിലുണ്ടായിരുന്നില്ല. തൊട്ടടുത്തുള്ള മകൻ്റെ വീട്ടിലായിരുന്നു. രാവിലെ വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരമറിയുന്നതെന്ന് അബ്ബാസ് ഹാജി പറഞ്ഞു. 

പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. 

വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായ ബാസിത്ത് മുസ് ലിം, രമേഷ് പൂർണ്ണിമ, ഡേവിസൺ, ഷമീർ യൂണിയൻ, കൃഷ്ണദാസ് സിഗ്നൽ, മൊബൈൽ ഫോൺ അസോസിയേഷൻ മണ്ണാർക്കാട് പ്രസിഡണ്ട് ജുനൈദ് സെല്ലോ, സെക്രട്ടറി ഫാരിസ് ഐബെറി  എന്നിവർ മോഷണം നടന്ന സ്ഥാപനങ്ങൾ സന്ദർശിച്ചു.
Previous Post Next Post

نموذج الاتصال