ബൈക്കിടിച്ച് അമ്മയ്ക്കും മകൾക്കും സാരമായ പരിക്ക്

കല്ലടിക്കോട്: ഇന്ന് രാവിലെ കല്ലടിക്കോട് നടന്ന ബൈക്കപകടത്തിൽ കാൽനട യാത്രക്കാരായ അമ്മയ്ക്കും മകൾക്കും സാരമായി പരിക്കേറ്റു. കല്ലടിക്കോട് മേലെ മഠം വാളക്കോട് വീട്ടിൽ ഷഹനാസ് (34), മകൾ സാജിത (11) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും  ടി ബി പോലീസ് സ്റ്റേഷന് സമീപമുള്ള യു പി സ്ക്കൂളിൽ സ്കോളർഷിപ്പ് ആവശ്യത്തിന് പോയി മടങ്ങും  വഴിയായിരുന്നു അപകടം.  ദേശീയപാത മുറിച്ച് കടക്കുന്നതിനിടെ ഇവരെ മുണ്ടൂർ ഭാഗത്ത് നിന്ന് വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തലയിടിച്ചു വീണ ഇരുവർക്കും സാരമായി പരിക്കേറ്റു. നാട്ടുകാരും പോലീസും ചേർന്ന് ഇവരെ ഹോസ്പിറ്റലിലെത്തിച്ചു
Previous Post Next Post

نموذج الاتصال