പാലക്കാട്: വലിയ അപകടം ഉണ്ടാവാൻ സാധ്യതയുണ്ടായിട്ടും സ്ക്കൂട്ടറിനെ മറി കടന്നു പോയ ബസ്സിനെ പിന്തുടർന്ന് ചെന്ന് തടഞ്ഞു നിർത്തി യുവതി. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സാന്ദ്ര സോഷ്യൽ മീഡിയയിൽ താരമായി. സാന്ദ്ര സഞ്ചരിച്ച സ്കൂട്ടർ മറി കടകടക്കാൻ സ്ഥലം ഇല്ലാതിരുന്നിട്ടും അങ്ങനെ ചെയ്താൽ വലിയ അപകടം ഉണ്ടാകാൻ സാധ്യതയുണ്ടായിട്ടും മറി കടന്നു പോയ ബസ്സിനെയാണ് തലനാരിഴക്ക് രക്ഷപ്പെട്ട സാന്ദ്ര ചേസ് ചെയ്ത് പിടിച്ചത്. അപകടം മനസിലാക്കിയിട്ടും ഡ്രൈവർ ബസ് നിർത്തിയില്ല. എതിരെ വന്ന ലോറിയെ മറികടക്കവെയായിരുന്നു ബസ് ഡ്രൈവറുടെ ഭാഗത്ത് നിന്ന് ഈ അതിക്രമം ഉണ്ടായത്. തുടർന്ന് ഒന്നര കിലോമീറ്ററോളം പിന്തുടർന്ന് ബസ് തടഞ്ഞ് നിർത്തുകയായിരുന്നു സാന്ദ്ര. പാലക്കാട് കൂറ്റനാടിന് സമീപത്ത് ഇന്നലെ രാവിലെയാണ് സംഭവം. പാലക്കാട് ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തിയ രാജപ്രഭ ബസ് ആണ് തടഞ്ഞിട്ടത്.
വീഡിയോ കാണാൻ👇
ചാലിശ്ശേരിക്കടുത്ത് പെരുമണ്ണൂർ സ്വദേശിയാണ് സാന്ദ്ര.