തിരുവോണ നാളിൽ മൂന്ന് വയസ്സുകാരനെ ആക്രമിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിതീകരിച്ചു. കുട്ടിയെ കടിച്ച നായയെ ഇന്നലെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. സാമ്പിൾ ശേഖരിച്ച് പാലക്കാട് ആർഡിഡിഎൽ ലാബിലാണ് (ഡിസീസ് ഡയഗ്നോസിസ് ലാബ്) നടത്തിയ പരിശോധനയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. ഷോളയൂരിലെ സ്വർണപിരിവ് ഊരിലെ ആകാശിനാണ് കടിയേറ്റത്. വീട്ടുമുറ്റത്ത് കളിക്കുമ്പോഴാണ് നായയുടെ ആക്രമണമുണ്ടായത്. മുഖത്തടക്കം പരിക്കേറ്റ കുഞ്ഞിനെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.