മണ്ണാർക്കാട്: സ്ക്കൂളിലേക്ക് വരികയായിരുന്ന വിദ്യാർത്ഥിനിയെ ഇടിച്ച ബൈക്ക് നിർത്താതെ പോയതായി പരാതി. ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവം. കല്ലടി ഹയർസെക്കന്ററി സ്ക്കൂളിലെ വിദ്യാർത്ഥിനിക്കാണ് അപകടത്തിൽ പരിക്കേറ്റത്. പരിക്കേറ്റ വിദ്യാർത്ഥിനിയെ സ്ക്കൂൾ അധികൃതർ ഉടനടി ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമല്ല. ഇടിച്ച ശേഷം നിർത്താതെ പോയ ബൈക്ക് യാത്രികന്റെ പ്രവൃത്തി അംഗീകരിക്കാനാവുന്നതല്ലെന്ന് പ്രിൻസിപ്പാൾ പറഞ്ഞു. വിദ്യാർത്ഥിനിയുടെ ആവശ്യപ്രകാരം പോലീസിൽ പരാതി നൽകിയതായും പ്രിൻസിപ്പാൾ അറിയിച്ചു.