മണ്ണാർക്കാട് പോലീസ് സ്റ്റേഷനിൽ സമീപം കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് കൈവരിയിൽ ഇടിച്ചു. ഇന്ന് രാത്രി 8.40 ഓടെയാണ് സംഭവം. പാലക്കാട്ടേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. പോലീസ് സ്റ്റേഷന് സമീപത്തെ ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമായതെന്നാണ് കെഎസ്ആർടിസി ഡ്രൈവർ പറയുന്നത്. ഭാഗ്യം കൊണ്ടാണ് വലിയ ഒരു അപകടം ഒഴിവായത്. മുൻപിൽ ഉണ്ടായിരുന്ന സ്കൂട്ടറിൽ ഇടിച്ചാണ് ബസ് കൈവരിയിലിടിച്ചത്. അപകടത്തിൽ സ്കൂട്ടർ പൂർണ്ണമായും തകർന്നിട്ടുണ്ട്. ഡിപ്പോയിൽ നിന്ന് മെക്കാനിക്ക് എത്തി ബ്രേക്ക് ശരിയാക്കി. അപകടത്തിൽ ആർക്കും പരിക്കില്ല