അട്ടപ്പാടി കോട്ടത്തറ സര്‍ക്കാര്‍ ആശുപത്രിയില്‍ ആദിവാസി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. താവളം സ്വദേശി ചന്ദ്രന്‍ ആണ് പിടിയിലായത്. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ് ചൊവ്വാഴ്ച രാവിലെയാണ് ചന്ദ്രനെ കസ്റ്റഡിയിലെടുത്തത്. ആശുപത്രിയിലെ നിരീക്ഷണമുറിയില്‍ വച്ചാണ് ഇയാള്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ചത്
ചൊവ്വാഴ്ച പുലർച്ചെയാണ് ബൈക്കിൽനിന്ന് വീണ് പരിക്കേറ്റെന്ന് പറഞ്ഞ് ചന്ദ്രൻ ആശുപത്രിയിൽ എത്തിയത്. പ്രാഥമിക ശുശ്രൂഷ നൽകിയശേഷം ഇയാളെ ആശുപത്രിയിലെ നിരീക്ഷണമുറിയിലേക്ക് മാറ്റി. തുടർന്നാണ് ഇവിടെ ചികിത്സയിലുണ്ടായിരുന്ന യുവതിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്.