പ്രണയകുരുക്കിൽ പെടുത്തി പീഡനം: യുവാവ് അറസ്റ്റിൽ

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത വയനാട് സ്വദേശിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഭീമനാട് വടശ്ശേരിപുരം കൊടക്കാട് തൊയ്യോട്ടു പുരയ്ക്കലിൽ സൽമാനുൾ ഫാരിസിനെ (23) ആണ് നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രണയക്കുരുക്കിൽ പെടുത്തി പാലക്കാട്ടെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു .ഈ മാസം 24നാണ് കുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് കേസെടുത്തത്.

കേസെടുത്തെങ്കിലും ആദ്യം ഇയാളെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല,  പ്രതി തന്റെ വിലാസം മറച്ചു വെച്ചായിരുന്നു പെൺകുട്ടിയുമായി അടുപ്പത്തിലായത്. പിന്നീട് ഇയാളുടെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ട് വഴിയാണ് പൂർണവിലാസം പൊലീസ് കണ്ടെത്തിയത്. നോർത്ത് ഇൻസ്പെക്ടർ ആർ.സുജിത്ത് കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘവും രൂപീകരിച്ചു.
എന്നാൽ, പെൺകുട്ടി പരാതി നൽകിയതറിഞ്ഞു പ്രതി ഒളിവിൽ പോയി. പിന്നീട് തമിഴ്നാട്ടിലേക്കു മുങ്ങാനുള്ള ശ്രമത്തിനിടെയാണു പൊലീസ് പിടികൂടിയത്. ഇൻസ്പെക്ടർ ആർ.സുജിത്ത്കുമാർ, സീനിയർ സിപിഒ വി.ബിജു, എം.കലാധരൻ, സിപിഒ അബ്ദുൽ സത്താർ, പി.മണികണ്ഠദാസ്, ആർ.രഘു, എസ്.നൗഷാദ്, വി.സുസ്മിത, നാട്ടുകൽ സ്റ്റേഷനിലെ സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ എ.സഹദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post