എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

മണ്ണാർക്കാട്:  എം.ഡി.എം.എ യുമായി കാഞ്ഞിരപ്പുഴയിൽ യുവാവ് പിടിയിലായി. കണ്ടമംഗലം  നൗഷാദ് ആണ് പിടിയിലായത്. 
ബെൽറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു മാരകമായ ലഹരി മരുന്ന്. മണ്ണാർക്കാട് എസ് ഐ എം സുനിലിനെ നേതൃത്വത്തിൽ ഇരുമ്പകച്ചോല കൊർണ്ണക്കുന്ന് ഭാഗത്ത് പെട്രോളിങ്ങ് നടത്തി വരവേ അമിത വേഗതയിൽ വന്ന സ്ക്കൂട്ടർ പോലീസിനെ കണ്ട ഉടൻ വെട്ടിച്ച് തിരിച്ചു പോകാൻ ശ്രമിക്കവേ വണ്ടി ഓഫാകുകയും, ഉടനടി പോലീസ് നടത്തിയ  പരിശോധനയിലാണ്  ബെൽറ്റിൽ ഒളിപ്പിച്ച നിലയിൽ ഇയാളിൽനിന്ന് 9 ഗ്രാമിൽ  കൂടുതൽ എംഡിഎംഎ കണ്ടെടുത്തത്. മണ്ണാർക്കാട് എസ് ഐ എം. സുനിൽ, പ്രൊബേഷൻ എസ് ഐ അഭിലാഷ്, സീനിയർ സിപിഒ മാരായ ശ്യാം, കമറുദ്ദീൻ, അഷറഫ് എന്നിവരുടെ നേതൃത്വത്തിലാണ്   നൗഷാദിനെ പിടികൂടിയത്. 

Post a Comment

Previous Post Next Post