ക്രിസ്റ്റ്യാനോയുടെ കട്ടൗട്ട് ഉയർത്തുന്നതിനിടെ ആരാധകർക്ക് ഷോക്കേറ്റു

ഖത്തർ ലോകകപ്പ് ആരവങ്ങൾക്കിടെ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കട്ടൗട്ട് സ്ഥാപിച്ചുകൊണ്ടിരുന്നവർ അപകടത്തിൽപെട്ടു. നാല് പേർക്ക് ഷോക്കേറ്റു.  ഇതിൽ മൂന്ന് പേർക്കാണ് പരിക്കേറ്റത്. കോഴിപറമ്പ് സ്വദേശികളായ ശ്രീനിവാസൻ, ജഗദീഷ്, സന്ദീപ് എന്നിവർക്കാണ് പരിക്കേറ്റത്. പാലക്കാട് മേലാമുറിയിലാണ് അപകടം. ഒരാളെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു.

കട്ടൗട്ട് കെട്ടുന്നതിനിടെ വൈദ്യുത ലൈനിൽ നിന്ന് നേരിട്ട് ഷോക്കേൽക്കുകയായിരുന്നു. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്.

Post a Comment

Previous Post Next Post