സ്‌കൂൾ ബസിനകത്ത് 9ാം ക്ലാസ് വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്ലസ് വൺ വിദ്യാർത്ഥി പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: വട്ടിയൂർക്കാവിൽ ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിനുള്ളിൽ കത്തിക്കുത്ത്. നെട്ടയത്തെ സ്വകാര്യ സ്കൂളിൻ്റെ ബസിൽ വച്ച് പ്ലസ് വൺ വിദ്യാർത്ഥി ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെയാണ് കുത്തിപ്പരിക്കേൽപ്പിച്ചത്. നെട്ടയം മലമുകളിൽ വച്ചാണ് ബസിനുള്ളിൽ ആക്രമണം നടന്നത്. കുത്തേറ്റ വിദ്യാർത്ഥിയെ ഉടനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. കുത്തിയ വിദ്യാർത്ഥി വട്ടിയൂർക്കാവ് പൊലീസിൻ്റെ കസ്റ്റഡിയിലാണ്. കത്തിയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
Previous Post Next Post

نموذج الاتصال