മണ്ണാർക്കാട്: പാലക്കാട് ജില്ലാ സ്പോർട്സ് കരാട്ടെ അസോസിയേഷൻ ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും, ജില്ലാ ഒളിമ്പിക് അസ്സോസിയേഷന്റേയും അംഗീകാരത്തോടെ ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു. മണ്ണാർക്കാട് വാസവി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റും ഒറ്റപ്പാലം എം.എൽ.എ യുമായ അഡ്വക്കേറ്റ് എം പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്പോർട്സ് കൗൺസിൽ ഒബ്സെർവർ കെ രാമചന്ദ്രൻ, അസോസിയേഷൻ പ്രസിഡന്റ് ജോർജ് കുട്ടി, സെക്രട്ടറി അബ്ദുൾ അസീസ്, ട്രഷറർ സി കെ സുബൈർ എന്നിവർ സംസാരിച്ചു.
മത്സരത്തിൽ മണ്ണാർക്കാട് ചാമ്പ്യൻസ് കരാട്ടെ ക്ലബ് ഒന്നാം സ്ഥാനവും, കടമ്പഴിപ്പുറം ഗോൾഡൻ ഡ്രാഗൺ കരാട്ടെ ക്ലബ് രണ്ടാം സ്ഥാനവും, കാരാകുറുശ്ശി സെൽഫ് ഡിഫൻസ് കരാട്ടെ അക്കാദമി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.