പുതിയ നഗരസഭാ കെട്ടിടവും ബസ് സ്റ്റാന്റും നിര്‍മിക്കാൻ നഗരസഭയ്ക്ക് ബൃഹദ് പദ്ധതി

മണ്ണാര്‍ക്കാട്  നഗരത്തില്‍ ആധുനിക രീതിയിലുള്ള നഗരസഭാ കെട്ടിടവും ബസ് സ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോംപ്ലക്‌സും നിര്‍മിക്കാന്‍ നഗരസഭയ്ക്ക് ബൃഹദ് പദ്ധതി.വിശദമായ പദ്ധതി രേഖ തയ്യാര്‍.ധനകാര്യ വകുപ്പില്‍ നിന്നും അനുമതി ലഭ്യമാകുന്ന മുറയ്ക്ക് നിര്‍മാണ നടപടികള്‍ തുടങ്ങുമെന്ന് നഗരസഭാ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ അറിയിച്ചു.

നിരവധി സ്വകാര്യ ബസുകളും കെ എസ് ആര്‍ ടി സി ബസുകളും എത്തിച്ചേര്‍ന്ന് പുറപ്പെട്ട് പോകുന്ന തിരക്കേറിയ ബസ്റ്റാന്റ് നവീകരിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.ഓട്ടോ റിക്ഷാ സ്റ്റാന്റും ബസ് സ്റ്റാന്റിനകത്താണ് ഉള്ളത്.നാല് പതിറ്റാണ്ടോളം പഴക്കമുണ്ട് നിലവിലെ ബസ് സ്റ്റാന്‍ഡിന്.അടുത്ത കാലത്തായി കംഫര്‍ട്ട് സ്റ്റേഷനടക്കം പുതുക്കി പണിതെങ്കിലും അസൗകര്യങ്ങള്‍ ഇപ്പോഴും ഒഴിഞ്ഞിട്ടില്ല.നഗരസഭാ കെട്ടിടവും സ്ഥല പരിമിതിയില്‍ വീര്‍പ്പുമുട്ടുന്നുണ്ട്.പുതിയ പദ്ധതിയില്‍ ഇതിനെല്ലാം പരിഹാരമുണ്ട്. 

അണ്ടര്‍ ഗ്രൗണ്ട്,ഗ്രൗണ്ട് ഫ്‌ളോര്‍,ഒന്നാം നില, രണ്ടാം നില, മൂന്നാം നില എന്നിങ്ങനെ അഞ്ച് നിലകളിലുള്ള ബഹുനില കെട്ടിടം നിര്‍മിക്കാന്‍ 21 കോടി രൂപയുടെ പദ്ധതിയാണ് നഗരസഭ വിഭാവനം ചെയ്തിരിക്കുന്നത്. നിലവില്‍ നഗരസഭ കാര്യാലയും ബസ് സ്റ്റാന്റും സ്ഥിതി ചെയ്യുന്ന ഒന്നരയേക്കര്‍ സ്ഥലത്താണ് ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടം നിര്‍മിക്കുക. ഒരേ സമയം എട്ടു ബസുകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ബസ് ബേയോടു കൂടിയതാകും ബസ് സ്റ്റാന്‍ഡ്.രാത്രികാലങ്ങളില്‍ ബസിറങ്ങുന്ന വനിതകള്‍ക്ക് താമസിക്കാനായി ഷീ ലോഡ്ജും പദ്ധതിയിലുണ്ട്. 27 മുറികളോടു കൂടിയതാണ് ഷോപ്പിംഗ് കോംപ്ലക്‌സ്. അഞ്ഞൂറോളം പേര്‍ക്ക് ഇരിക്കാവുന്ന ടൗണ്‍ഹാളും ഒരുക്കും.നാല് ചക്ര വാഹനങ്ങള്‍,ഇരു ചക്ര വാഹനങ്ങള്‍ എന്നിവയും ഓട്ടോറിക്ഷയ്ക്കായും പാര്‍ക്കിംഗ് സൗകര്യമുണ്ടാകും. പൊലീസ്, എയ്ഡ് പോസ്റ്റ്, കെയര്‍ ടേക്കര്‍ റൂം ,ഫീഡിംഗ് റൂം എന്നീ സൗകര്യങ്ങളെല്ലാമുണ്ടാകും.ഓരോ നിലകളിലേക്കും പ്രവേശിക്കുന്നതിന് ലിഫ്റ്റ് സംവിധാനമൊരുക്കും. കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് നഗരസഭാ ചെയര്‍മാന്‍, വൈസ് ചെയര്‍പേഴ്‌സണ്‍, സ്ഥിരം സമിതി അധ്യക്ഷര്‍, സെക്രട്ടറി തുടങ്ങിയവരുടെ ചേംബര്‍ ഉണ്ടാവുക.ഗ്യാലറിയോടു കൂടിയ കൗണ്‍സില്‍ ഹാളും നിര്‍മിക്കും. രണ്ടാം നിലയിലാണ് ഓഫീസ് പ്രവര്‍ത്തിക്കുക.

നിര്‍മാണ പ്രവൃത്തിയ്ക്കുള്ള തുകയ്ക്കായി വായ്പയെടുക്കാനാണ് തീരുമാനം. അഞ്ച് കോടി രൂപ സര്‍ക്കാരില്‍ നിന്നും ലഭിക്കുമെന്ന് പ്രതീക്ഷയുണ്ട്. എംപി, എംഎല്‍എ ഫണ്ട് ലഭ്യമാക്കാനും ശ്രമം നടത്തും.നികുതി കുടിശ്ശിക പരിച്ചെടുത്തും വിനിയോഗിക്കും.കടമുറികളുടെ അഡ്വാന്‍സ് മറ്റുമെല്ലാം ചേര്‍ത്ത് വായ്പ തിരിച്ചടക്കാനാണ് നഗരസഭയുടെ തീരുമാനം.കോഴിക്കോടുള്ള പി സി റഷീദ് ആന്‍ഡ് അസോസിയേറ്റ്‌സാണ് പദ്ധതി രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്.ബസ് സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ്, നഗരസഭാ ഓഫീസ് കെട്ടിടം, മള്‍ട്ടി സ്‌പെഷ്യാലിറ്റി ആയുര്‍വേദ ആശുപത്രി, ക്രിമിറ്റോറിയം തുടങ്ങിയ പദ്ധതികളുടെ രൂപരേഖ കഴിഞ്ഞ ദിവസം നഗരസഭാ ഹാളില്‍ വി കെ ശ്രീകണ്ഠന്‍ എംപി,എന്‍ ഷംസുദ്ദീന്‍ എംഎല്‍എ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഒന്നര വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കാനാണ് നഗരസഭ ലക്ഷ്യം വെക്കുന്നതെന്ന് ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ അറിയിച്ചു. 


മണ്ണാര്‍ക്കാട് നഗരത്തില്‍ ആധുനിക രീതിയിലുള്ള നഗരസഭാ കെട്ടിടവും ബസ് സ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോംപ്ലക്‌സും നിര്‍മിക്കാന്‍ നഗരസഭയ്ക്ക് ബൃഹദ് പദ്ധതി.വിശദമായ പദ്ധതി രേഖ തയ്യാര്‍.ധനകാര്യ വകുപ്പില്‍ നിന്നും അനുമതി ലഭ്യമാകുന്ന മുറയ്ക്ക് നിര്‍മാണ നടപടികള്‍ തുടങ്ങുമെന്ന് നഗരസഭാ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ അറിയിച്ചു.നഗരസഭ ഓഫീസ്, ടൗണ്‍ഹാള്‍, ഷീ ലോഡ്ജ്, പാര്‍ക്കിംഗ് സൗകര്യമെന്നിങ്ങനെയെല്ലാം ഉള്‍ക്കൊള്ളുന്ന ബഹുനില കെട്ടിടം നിര്‍മിക്കാന്‍ 21 കോടി രൂപയുടെ പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. നിര്‍മാണ പ്രവൃത്തിയ്ക്കുള്ള തുകയ്ക്കായി വായ്പയെടുക്കാനാണ് തീരുമാനം.ബസ് സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ്, നഗരസഭാ ഓഫീസ് കെട്ടിടം,മള്‍ട്ടി സ്‌പെഷ്യാലിറ്റി ആയുര്‍വേദ ആശുപത്രി,ക്രിമിറ്റോറിയം തുടങ്ങിയ പദ്ധതികളുടെ രൂപരേഖ കഴിഞ്ഞ ദിവസം നഗരസഭാ ഹാളില്‍ വി കെ ശ്രീകണ്ഠന്‍ എംപി,എന്‍ ഷംസുദ്ദീന്‍ എംഎല്‍എ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഒന്നര വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കാനാണ് നഗരസഭ ലക്ഷ്യം വെക്കുന്നതെന്ന് നഗരസഭാ ചെയര്‍മാന്‍ അറിയിച്ചു. 

ധനകാര്യ വകുപ്പില്‍ നിന്നും അനുമതി ലഭിക്കുന്ന മുറയ്ക്ക് നിര്‍മാണ നടപടികള്‍ ആരംഭിക്കുമെന്നും ഒന്നര വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യം വെക്കുന്നതെന്നും നഗരസഭാ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ അറിയിച്ചു.

Post a Comment

Previous Post Next Post