മാധ്യമ പ്രവര്‍ത്തകര്‍ക്ക് ക്രിസ്തുമസ്-പുതുവത്സര സമ്മാനം നല്‍കി

മണ്ണാര്‍ക്കാട്: പ്രസ് ക്ലബ്ബ് മണ്ണാര്‍ക്കാടിന്റെ ആഭിമുഖ്യത്തില്‍ മെമ്പര്‍മാര്‍ക്ക് ക്രിസ്തുമസ്-പുതുവത്സര സമ്മാനം നല്‍കി. ആലത്തൂര്‍ എസ്മിന്‍ ഗോള്‍ഡ്  ആണ് സമ്മാനം സ്പോണ്‍സര്‍ ചെയ്തത്. പ്രസ് ക്ലബ്ബ് ജനറല്‍ സെക്രട്ടറി സി എം സബീറലി ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ ഇ എം അഷ്റഫ് അധ്യക്ഷനായി. കെ ജെ യു ജില്ലാ സെക്രട്ടറി സുബ്രഹ്മണ്യന്‍ കാഞ്ഞിരപ്പുഴ, പ്രസ് ക്ലബ്ബ് ജോയിന്റ് സെക്രട്ടറി ബിജു പോള്‍, എക്സിക്യുട്ടീവ് കമ്മിറ്റി അംഗം വികെ അജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment

Previous Post Next Post