മയക്കുമരുന്നുകൾ വിഷമാണ്, മാരകവിഷം.
നിങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളിൽ നിന്ന് രക്ഷപ്പെടുമെന്ന വ്യാജ വാഗ്ദാനം നൽകിയാണത് കെണിയിലകപ്പെടുത്തുക.
ആ കെണിയിൽ പെടുന്നതോടെ സംഭവിക്കുന്നതോ
നിന്നിൽ സർവ്വാധിപത്യം നേടിയ
രാക്ഷസന്റെ അടിമയായി നീ മാറുന്നു.
ആദ്യമത് തകർക്കുക നിൻ മനസാക്ഷിയെ,
സ്വബോധം നഷ്ടപ്പെട്ട ഒരു ഭ്രാന്തനെ
പോലെ നീ മാറിടുന്നു.
നീയറിയാതെ നിൻ ഉള്ളം നശിപ്പിച്ച്
വെറും പൊള്ളയായ ഒരു ശരീരം
മാത്രമാക്കി നിന്നെയത് മാറ്റുന്നു.
സ്വന്തം കാലിൽ നിൽക്കുവാൻ
പോലും കെൽപ്പില്ലാതെ
വേദനയോടെ അലറികരയുന്ന
ഒരു അസ്ഥികൂടമായി മാറുന്നത്
നിനക്ക് സങ്കൽപ്പിക്കുവാനാകുമോ.
അത്ര ഭീകരമാണാ രാക്ഷസന്റെ
കരാളഹസ്തം
പ്രിയപ്പെട്ടവരെ വരെ ശത്രുവാക്കി
ചിത്രീകരിച്ച് അവരെ നിഷ്കാസനം
ചെയ്യുവാനാ രാക്ഷസൻ നിന്നോട്
ആജ്ഞാപിക്കും.
അതിനാൽ അവയുടെ പ്രലോഭനപരമായ വേഷത്തിൽ വഞ്ചിതരാകരുത്
മയക്കുമരുന്നുകൾ വിഷമാണ്, അവ മരണം മാത്രമേ കൊണ്ടുവരൂ
നിങ്ങളുടെ എല്ലാ ശക്തിയും ഉപയോഗിച്ച്
അവയിൽ നിന്ന് അകന്നു നിൽക്കുക
ജീവിതം തിരഞ്ഞെടുക്കുക,
പ്രത്യാശ തിരഞ്ഞെടുക്കുക,
ജീവിതം എന്നും പ്രകാശപൂർണ്ണമാകട്ടെ
രചന
അബ്ദുൽ ഹാദി അറയ്ക്കൽ