അട്ടപ്പാടി പുതൂർ പെട്ടിക്കലിൽ വനപ്രദേശത്ത് മധ്യവയസ്ക്കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുണ്ട്. വനപാലകർ വനത്തിനകത്ത് റോന്തു ചുറ്റുന്നതിനിടെയാണ് മൃതദേഹം കണ്ടത്. പുതൂർ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ജയപ്രസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9497980639, 9495249122 എന്നീ നംബറുകളിൽ വിവരം അറിയിക്കണമെന്ന് പുതൂർ പോലീസ് അറിയിച്ചു