പ്രതീകാത്മക ചിത്രം
മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് യുവാവിന് ശിക്ഷ വിധിച്ചത്. 2022 നവംബര്‍ 12നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാളികാവ് എസ്‌ഐ ടി കെ ജയപ്രകാശിന്റെ നേതൃത്വത്തിലുളള സംഘം വാഹന പരിശോധന നടത്തുന്നതിനിടെയാണ് സ്‌കൂട്ടറില്‍ പോകുകയായിരുന്ന 17കാരന്‍ പിടിയിലായത്.
വണ്ടൂരില്‍ നിന്ന് കാളികാവിലേക്ക് പോകുകയായിരുന്നു കുട്ടി. പൊലീസ് സംഘം സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് കുട്ടിയെ സിവില്‍ പൊലീസ് ഓഫീസര്‍ക്കൊപ്പം വീട്ടിലേക്കയക്കുകയായിരുന്നു. പൊലീസ് ഇന്‍സ്പെക്ടര്‍ വേലായുധന്‍ പൂശാലി അന്വേഷിച്ച കേസ് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എം നീതു ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലേക്ക് അയക്കുകയായിരുന്നു.