വളാഞ്ചേരി: ദേശീയപാത 66ൽ സ്ഥിരം അപകടകേന്ദ്രമായ വട്ടപ്പാറ വളവിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നു പേർ മരിച്ചു. വെള്ളിയാഴ്ച രാവിലെ 6.15 ഓടെയാണ് അപകടം. കോഴിക്കോട് ഭാഗത്തുനിന്നും ചാലക്കുടിയിലേക്ക് ഉള്ളിയുമായി പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്.
വെള്ളിയാഴ്ച രാവിലെ ഏഴരയോടെ ആയിരുന്നു അപകടം. സവാള ലോഡുമായി വന്ന ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ലോറിയിലുണ്ടായിരുന്ന മൂന്ന് പേരും അപകടത്തിൽ മരിച്ചു. മണ്ണാർക്കാട്
ലോറി ഡ്രൈവർ ഉണ്ണികൃഷ്ണൻ (40), ചാലക്കുടി സ്വദേശി ലോറി ഉടമയുടെ മകൻ അരുൺ (26) എന്നിവരാണ് മരിച്ചത്. ചാലക്കുടി സ്വദേശി ജോർജിൻ്റെ ലോറി കരാർ അടിസ്ഥാനത്തിൽ ഓടുന്നതാണ്, അപകടത്തിൽപ്പെട്ട ലോറിയുടെ ക്യാബിനിൽ കുടുങ്ങിക്കിടന്ന മൂന്നുപേരേയും ഏറെ നേരത്തെ ശ്രമഫലമായി ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് ക്യാബിൻ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. മൂന്ന് പേരുടെയും മൃതദേഹങ്ങൾ വളാഞ്ചേരി നടക്കാവിൽ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്നു.
കോട്ടോപ്പാടം കാട്ടിൽ അയ്യപ്പക്ഷേത്രത്തിനു സമീപം ചിറ്റടി മേലുവീട്ടിൽ സേതുവിൻറെയും മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തംഗം വി. പ്രീതയുടെയും മകനാണ് മരിച്ച ശരത്.