മണ്ണാർക്കാട്: സ്പീക്കര്‍ വിധി പറയാനുള്ള ജഡ്ജിയല്ലെന്ന് ഷാഫി പറമ്പിൽ. യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ധേഹം. സ്പീക്കറെ പാര്‍ട്ടി ഓഫീസിലെ സെക്രട്ടറിയെ പോലെയാക്കി മുഖ്യമന്ത്രി മാറ്റിയെന്നും, നിയമസഭയിലെ സ്പീക്കറുടെ പരാമര്‍ശം പദവിക്ക് യോജിച്ചത് അല്ലെന്നും അദ്ധേഹം കൂട്ടി ചേർത്തു. പാലക്കാട് മൽസരിക്കുന്നതും, ജയിക്കുന്നതുമെല്ലാം പാലക്കാട്ടെ ജനങ്ങളും, പാര്‍ട്ടിയും ആണ് തീരുമാനം എടുക്കേണ്ടതെന്നും ഷാഫി പറമ്പിൽ പറഞ്ഞു. നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ഗിരീഷ് ഗുപ്ത അദ്ധ്യക്ഷത വഹിച്ചു.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് ടി.എച്ച് ഫിറോസ് ബാബു, സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഒ.കെ ഫാറൂഖ്, ധനേഷ് ലാല്‍, ജസീര്‍ മുണ്ട്രോട്ട്, ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പി.അഹമ്മദ് അഷ്റഫ്, പി.ആര്‍ സുരേഷ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് വി.വി ഷൗക്കത്തലി, ജില്ലാ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് അരുണ്‍കുമാര്‍, വിനോദ് ചെറാട്, കെ.എസ്.യു ജില്ലാ പ്രസിഡണ്ട് കെ.എസ് ജയഘോഷ്, സനൂപ് മലമ്പുഴ, പ്രസീത ടീച്ചര്‍, അമീന്‍ നെല്ലിക്കുന്നന്‍ എന്നിവര്‍ പ്രസംഗിച്ചു.